സില്‍വര്‍ലൈന്‍ പദ്ധതി: മുഖ്യമന്ത്രിയുടെ ശൈലി മോദിയുടേത് പോലെ -വി.ഡി സതീശന്‍

കോഴിക്കോട്: സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കുന്നതെന്നും മോദി രാജ്യദ്രോഹിയെന്നും പിണറായി ദേശദ്രോഹിയെന്നും മുദ്ര കുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ മതിയാകൂവെന്നും ദേശദ്രോഹികള്‍ എന്ന് വിളിച്ചുള്ള വിരട്ടല്‍ തങ്ങളോട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക ലോല പ്രദേശമായ കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് എങ്ങിനെ ധൈര്യം വരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സാമൂഹിക ആഘാത […]

കോഴിക്കോട്: സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കുന്നതെന്നും മോദി രാജ്യദ്രോഹിയെന്നും പിണറായി ദേശദ്രോഹിയെന്നും മുദ്ര കുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ മതിയാകൂവെന്നും ദേശദ്രോഹികള്‍ എന്ന് വിളിച്ചുള്ള വിരട്ടല്‍ തങ്ങളോട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതിക ലോല പ്രദേശമായ കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് എങ്ങിനെ ധൈര്യം വരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. പദ്ധതിയ്ക്ക് വേണ്ട 1.30 ലക്ഷം കോടി ചെലവ് സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 1.24 കോടി ചെലവാകുമെന്ന് 2018 ല്‍ നീതി ആയോഗ് പറഞ്ഞതാണ്. ഇപ്പോഴത് ഒന്നര ലക്ഷം കോടിയാകുമെന്നാണ് അനുമാനം. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് എങ്ങനെയാണ് ഉത്തേജനം നല്‍കുന്നത്. സംസ്ഥാനത്ത് വിലക്കയറ്റം സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്നും വിപണിയില്‍ ഇടപെടുന്നില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

Related Articles
Next Story
Share it