സില്‍വര്‍ലൈന്‍ സംവാദം അനിശ്ചിതത്വത്തില്‍; സംവാദത്തില്‍ നിന്ന് പിന്മാറുമെന്ന് അലോക്‌വര്‍മ്മയും ശ്രീധര്‍ രാധാകൃഷ്ണനും

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് നടത്താനിരുന്ന സംവാദം അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ നടത്തുന്നതെന്ന നിലയില്‍ ചര്‍ച്ചയായ സംവാദം കെ റെയില്‍ നടത്തുന്നതെന്ന രീതിയിലെക്കെത്തിയതോടെ പിന്മാറുമെന്ന സൂചന നല്‍കി സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് പങ്കെടുക്കുന്ന രണ്ട് പാനല്‍ അംഗങ്ങള്‍ രംഗത്തെത്തി. അലോക് വര്‍മ്മക്ക് പിന്നാലെ പുതിയതായി പാനലില്‍ ഉള്‍പ്പെടുത്തിയ ശ്രീധര്‍ രാധാകൃഷ്ണനാണ് അതൃപ്തി പരസ്യമാക്കിയത്. പദ്ധതിയുടെ മാഹാത്മ്യം പ്രചരിപ്പിക്കാനെന്ന രീതിയിലാണ് പരിപാടിയുടെ ക്ഷണക്കത്തടക്കമുള്ളതെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കേരളത്തിന്റെ വികസനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന പദ്ധതിയുടെ […]

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് നടത്താനിരുന്ന സംവാദം അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ നടത്തുന്നതെന്ന നിലയില്‍ ചര്‍ച്ചയായ സംവാദം കെ റെയില്‍ നടത്തുന്നതെന്ന രീതിയിലെക്കെത്തിയതോടെ പിന്മാറുമെന്ന സൂചന നല്‍കി സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് പങ്കെടുക്കുന്ന രണ്ട് പാനല്‍ അംഗങ്ങള്‍ രംഗത്തെത്തി.
അലോക് വര്‍മ്മക്ക് പിന്നാലെ പുതിയതായി പാനലില്‍ ഉള്‍പ്പെടുത്തിയ ശ്രീധര്‍ രാധാകൃഷ്ണനാണ് അതൃപ്തി പരസ്യമാക്കിയത്. പദ്ധതിയുടെ മാഹാത്മ്യം പ്രചരിപ്പിക്കാനെന്ന രീതിയിലാണ് പരിപാടിയുടെ ക്ഷണക്കത്തടക്കമുള്ളതെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
കേരളത്തിന്റെ വികസനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന പദ്ധതിയുടെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള മീറ്റിംഗ് എന്ന നിലയിലാണ് ക്ഷണക്കത്തിലെ പരാമര്‍ശങ്ങളുള്ളതെന്നാണ് പാനല്‍ അംഗങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന്. സംവാദത്തില്‍ നിന്നും പിന്മാറുമെന്ന് എതിര്‍പ്പ് ഉന്നയിച്ച് പങ്കെടുക്കുന്ന പാനല്‍ അംഗം ഇന്ത്യന്‍ റെയില്‍വേ റിട്ട. ചീഫ് എന്‍ജിനീയര്‍ അലോക് വര്‍മ്മയാണ് ആദ്യം വ്യക്തമാക്കിയത്.
നേരത്തെ സര്‍ക്കാര്‍ സംവാദം നടത്തും എന്നാണ് അറിയിച്ചതെങ്കിലും ഇപ്പോള്‍ കെ റെയിലാണ് പാനലില്‍ ഉള്ളവരെ ക്ഷണിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അലോക് വര്‍മ്മ എതിര്‍പ്പുന്നയിച്ചത്.
പിന്നാലെ എതിര്‍പ്പുയര്‍ത്തി പുതിയതായി പാനലില്‍ ഉള്‍പ്പെടുത്തിയ ശ്രീധര്‍ രാധാകൃഷ്ണനും രംഗത്തെത്തി. ക്ഷണക്കത്തടക്കം ഏകപക്ഷീയമാണെന്ന് ശ്രീധര്‍ രാധാകൃഷ്ണനും ചാനല്‍ അഭിമുഖത്തില്‍ പ്രതികരിച്ചു.
അതേസമയം വിയോജിപ്പുണ്ടെങ്കിലും പങ്കെടുക്കുമെന്ന് മറ്റൊരു പാനലിസ്റ്റായ ആര്‍.വി.ജി മേനോന്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. അത് ഉപയോഗപ്പെടുത്തണമെന്നാണ് കരുതുന്നത്. മറ്റ് പാനല്‍ അംഗങ്ങളുടെ തീരുമാനം വിഷമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it