സില്‍വര്‍ ലൈന്‍ സര്‍വേ: കൊല്ലത്ത് ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വ്വേക്കെതിരെ കൊല്ലത്ത് കനത്ത പ്രതിഷേധത്തിനിടെ ആത്മഹത്യാ ഭീഷണിയും. തഴുത്തലയിലാണ് പ്രദേശവാസി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കല്ലിടല്‍ നടപടി തുടങ്ങുന്നതിന് മുമ്പായി അജയ് കുമാര്‍ എന്ന പ്രദേശവാസി വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് സിലിണ്ടര്‍ പൂട്ടി ഇദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതോടെ വീടിന് മുന്നിലെ മരത്തില്‍ കയര്‍ കെട്ടിയും അജയ്കുമാര്‍ ആത്മഹത്യാഭീഷണി മുഴക്കി. വീടിന്റെ ഭിത്തിയില്‍ 'ജില്ലാ ജഡ്ജിക്ക് തന്റെ മരണ മൊഴി' എന്ന പേരില്‍ ആത്മഹത്യാകുറിപ്പും […]

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വ്വേക്കെതിരെ കൊല്ലത്ത് കനത്ത പ്രതിഷേധത്തിനിടെ ആത്മഹത്യാ ഭീഷണിയും. തഴുത്തലയിലാണ് പ്രദേശവാസി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കല്ലിടല്‍ നടപടി തുടങ്ങുന്നതിന് മുമ്പായി അജയ് കുമാര്‍ എന്ന പ്രദേശവാസി വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് സിലിണ്ടര്‍ പൂട്ടി ഇദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതോടെ വീടിന് മുന്നിലെ മരത്തില്‍ കയര്‍ കെട്ടിയും അജയ്കുമാര്‍ ആത്മഹത്യാഭീഷണി മുഴക്കി. വീടിന്റെ ഭിത്തിയില്‍ 'ജില്ലാ ജഡ്ജിക്ക് തന്റെ മരണ മൊഴി' എന്ന പേരില്‍ ആത്മഹത്യാകുറിപ്പും എഴുതി ഒട്ടിച്ചിട്ടുണ്ട്.
അതിനിടെ മലപ്പുറത്ത് പറിച്ചെറിഞ്ഞ കല്ല് പുനഃസ്ഥാപിച്ചു. താനൂര്‍ വട്ടത്താണിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞ അതിരടയാള കല്ലാണ് വീട്ടുകാര്‍ പുനഃസ്ഥാപിച്ചത്. സി.പി.എം ബോധവല്‍ക്കരണത്തെ തുടര്‍ന്നാണ് കല്ല് പുനഃസ്ഥാപിച്ചത്. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ നേതാക്കള്‍ വീടു കയറി പ്രചാരണം നടത്തുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കോഴിക്കോട്ടും വീടുകയറി ബോധവത്കരണത്തിന് സി.പി.എം തുടക്കമിട്ടിട്ടുണ്ട്.