സില്‍വര്‍ ലൈന്‍ പദ്ധതി: എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരുമായി ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയെക്കുറിച്ച് എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരുമായി 28ന് ചര്‍ച്ച നടത്താനാണ് തീരുമാനം. അലോക് വര്‍മ, ആര്‍.വി.ജി മേനോന്‍, ജോസഫ് സി. മാത്യു തുടങ്ങിയവരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിപ്പിച്ചതായാണ് അറിയുന്നത്. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ദരും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം കെ റെയില്‍ വിരുദ്ധ സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടില്ല. അതേസമയം കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്റെ നേതൃത്വത്തില്‍ കെ റെയില്‍ കുറ്റിപറിച്ച സംഭവത്തില്‍ കേസെടുക്കുമെന്ന് […]

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയെക്കുറിച്ച് എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരുമായി 28ന് ചര്‍ച്ച നടത്താനാണ് തീരുമാനം. അലോക് വര്‍മ, ആര്‍.വി.ജി മേനോന്‍, ജോസഫ് സി. മാത്യു തുടങ്ങിയവരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിപ്പിച്ചതായാണ് അറിയുന്നത്. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ദരും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം കെ റെയില്‍ വിരുദ്ധ സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടില്ല.
അതേസമയം കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്റെ നേതൃത്വത്തില്‍ കെ റെയില്‍ കുറ്റിപറിച്ച സംഭവത്തില്‍ കേസെടുക്കുമെന്ന് എടക്കാട് പൊലീസ് പറഞ്ഞു. സുധാകരനെതിരെ കൂടി കേസെടുക്കണമോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കെ റെയില്‍ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് നടപടി. 30 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇന്നലെ കെ റെയില്‍ കുറ്റി പിഴുത് റീത്ത് വെച്ചത്.

Related Articles
Next Story
Share it