സില്‍വര്‍ ലൈന്‍ പദ്ധതി ഭാവി കേരളത്തിനായുള്ള ഈടുവെയ്പ്പ്-മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പുറത്തു വിട്ട സന്ദേശത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതിയാണ് സര്‍ക്കാരിന്റെ മുഖ്യപരിഗണനയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കുള്ള അനുമതി കേന്ദ്രധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദമായ രൂപരേഖ റെയില്‍വേ മന്ത്രാലയത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി […]

തിരുവനന്തപുരം: ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പുറത്തു വിട്ട സന്ദേശത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതിയാണ് സര്‍ക്കാരിന്റെ മുഖ്യപരിഗണനയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കുള്ള അനുമതി കേന്ദ്രധനമന്ത്രാലയത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദമായ രൂപരേഖ റെയില്‍വേ മന്ത്രാലയത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാതാവികസനം, മലയോരഹൈവേ, തീരദേശപാത, വയനാട് തുരങ്കപാത, വാട്ടര്‍മെട്രോ, സിറ്റി ഗ്യാസ്, ജലപാതാ വികസനം, ലൈഫ് പദ്ധതി, വൈദ്യുത പദ്ധതികള്‍, കൊച്ചി - പാലക്കാട്, കൊച്ചി-മംഗലാപുരം വ്യവസായ ഇടനാഴികള്‍, കാരുണ്യ, സഹകരണരംഗത്തെ വിവിധ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസരംഗത്തെ പദ്ധതി, പൊതുമേഖല സ്ഥാപനങ്ങളുടെ നവീകരണം, ഐ.ടി പദ്ധതികള്‍, കെഫോണ്‍, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ആരോഗ്യമേഖലയിലെ വിവിധ പദ്ധതികള്‍ തുടങ്ങി പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയതും പൂര്‍ത്തീകരിച്ചതും നിലവില്‍ പുരോഗമിക്കുന്നതുമായ വിവിധ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി സന്ദേശത്തില്‍ പറയുന്നു.

Related Articles
Next Story
Share it