വിരാട് കോഹ്ലി, തമന്ന ഭാട്ടിയ, അജു വര്‍ഗീസ് എന്നിവര്‍ക്ക് കേരള ഹൈക്കോടതി നോട്ടീസയച്ചു

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ, മലയാള നടന്‍ അജു വര്‍ഗീസ് എന്നിവര്‍ക്ക് കേരള ഹൈക്കോടതി നോട്ടീസയച്ചു. ഓണ്‍ലൈന്‍ റമ്മി കളിയുമായി ബന്ധപ്പെട്ട ഹരജിയിലാണ് നടപടി. മൂന്നു പേരും ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ച കാരണത്താലാണ് നോട്ടീസ് അയച്ചത്. ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമാണെന്നും നിയന്ത്രിക്കാന്‍ പ്രയാസമാണെന്നും വ്യക്തമാക്കി കൊച്ചി സ്വദേശിയായ പോളി വടക്കന്‍ നല്‍കിയ ഹരജിയില്‍ ഇത്തരം ഗെയിമുകളുടെ പരസ്യങ്ങളില്‍ സെലിബ്രിറ്റികള്‍ അഭിനയിക്കുന്നത് ഇതിലേക്ക് യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനും […]

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ, മലയാള നടന്‍ അജു വര്‍ഗീസ് എന്നിവര്‍ക്ക് കേരള ഹൈക്കോടതി നോട്ടീസയച്ചു. ഓണ്‍ലൈന്‍ റമ്മി കളിയുമായി ബന്ധപ്പെട്ട ഹരജിയിലാണ് നടപടി. മൂന്നു പേരും ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ച കാരണത്താലാണ് നോട്ടീസ് അയച്ചത്.

ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമാണെന്നും നിയന്ത്രിക്കാന്‍ പ്രയാസമാണെന്നും വ്യക്തമാക്കി കൊച്ചി സ്വദേശിയായ പോളി വടക്കന്‍ നല്‍കിയ ഹരജിയില്‍ ഇത്തരം ഗെയിമുകളുടെ പരസ്യങ്ങളില്‍ സെലിബ്രിറ്റികള്‍ അഭിനയിക്കുന്നത് ഇതിലേക്ക് യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനും അത് യുവാക്കളെ സാമ്പത്തികമായി തകര്‍ക്കാനും കാരണമാവുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

താരങ്ങള്‍ക്കു പുറമെ പ്ലെ ഗെയിം 27*7, മൊബൈല്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ റമ്മി ഗെയിം കമ്പനികള്‍ക്കും കോടതി നോട്ടിസ് അയച്ചു. മൊബൈല്‍ ലീഗിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആണ് വിരാട് കോഹ്ലി. തമന്നയും അജു വര്‍ഗീസും പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഓണ്‍ലൈന്‍ വാതുവയ്പ്പ് ഗുരുതരമായ സാമൂഹിക തിന്മയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Related Articles
Next Story
Share it