വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട്: സസ്‌പെന്‍സ് നായകനെ വെളിപ്പെടുത്തി; ഐതിഹാസിക പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി സിജു വിത്സണ്‍

കൊച്ചി: വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ സസ്‌പെന്‍സ് ആയി വെച്ചിരുന്ന നായകനെ വെളിപ്പെടുത്തി. യുവനടന്‍ സിജു വിത്സണ്‍ ആണ് ഐതിഹാസിക പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചരിത്രകാരന്‍മാരാല്‍ പലപ്പോഴും തമസ്‌കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. പത്തൊന്‍പതാം നൂറ്റാണ്ടിലെ അന്‍പതിലേറെ നടീനടന്മാരുടെ പേര് നേരത്തെ പുറത്തുവിട്ടിരുന്നെങ്കിലും നായകന്‍ ആരാണെന്ന് വ്യക്തമാക്കിയിരുന്നില്ല. കഥാപാത്രമായി മാറാനുള്ള ശ്രമം സിജു വില്‍സണ്‍ നേരത്തെ ആരംഭിച്ചിരുന്നു. […]

കൊച്ചി: വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ സസ്‌പെന്‍സ് ആയി വെച്ചിരുന്ന നായകനെ വെളിപ്പെടുത്തി. യുവനടന്‍ സിജു വിത്സണ്‍ ആണ് ഐതിഹാസിക പോരാളി ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചരിത്രകാരന്‍മാരാല്‍ പലപ്പോഴും തമസ്‌കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.

പത്തൊന്‍പതാം നൂറ്റാണ്ടിലെ അന്‍പതിലേറെ നടീനടന്മാരുടെ പേര് നേരത്തെ പുറത്തുവിട്ടിരുന്നെങ്കിലും നായകന്‍ ആരാണെന്ന് വ്യക്തമാക്കിയിരുന്നില്ല. കഥാപാത്രമായി മാറാനുള്ള ശ്രമം സിജു വില്‍സണ്‍ നേരത്തെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചുവരികയാണ് താരം. ആദ്യമായാണ് സിജു ഇത്തരമൊരു സിനിമയില്‍ നായകനായി എത്തുന്നത്. പല താരങ്ങളെയും നായക പദവിയില്‍ എത്തിച്ചിട്ടുള്ള സംവിധായകന്‍ കൂടിയാണ് വിനയന്‍.

ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ശരണ്‍, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍ (തട്ടീം മുട്ടീം), നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ഗായത്രി നമ്പ്യാര്‍, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയില്‍ കഥാപാത്രങ്ങളായി എത്തും.

ഷാജികുമാര്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അജയന്‍ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ചെയ്യും. മേക്കപ്പ്- പട്ടണം റഷീദ് ആണ് മേക്കപ്പ് നിര്‍വഹിക്കുന്നത്. ധന്യാ ബാലക്യഷ്ണന്‍ കോസ്റ്റ്യുമും സതീഷ് സൗണ്ട് ഡിസൈനും ചെയ്യും.

Related Articles
Next Story
Share it