കേരളത്തില്‍ നിന്ന് ജമ്മുകാശ്മീരിലേക്ക് നാല് ദിവസം കൊണ്ട് ബൈക്കിലെത്തി റെക്കോര്‍ഡിട്ട സിജോ പാലക്കാട് കാസര്‍കോട്ടെത്തി

കാസര്‍കോട്: കേരളത്തില്‍ നിന്ന് ജമ്മുകാശ്മീരിലേക്ക് നാലുദിവസം കൊണ്ട് ബൈക്കിലെത്തി റെക്കോര്‍ഡിട്ട പാലക്കാട് സ്വദേശി സിജോ കാസര്‍കോട്ടെത്തി. ജമ്മു കാശ്മീരില്‍ നിന്ന് മടങ്ങും വഴി കാസര്‍കോട്ടെത്തിയ സിജോക്ക് വിവിധ റൈഡേര്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മാര്‍ച്ച് 20നാണ് സിജോ തൃശൂരില്‍ നിന്ന് കന്യാകുമാരിയിലേക്കും അവിടെനിന്ന് കാശ്മീരിലേക്കും യാത്ര പുറപ്പെട്ടത്. നാല് ദിവസവും ഒരുമണിക്കൂറും നാല് മിനുട്ടും എടുത്താണ് സിജോ കശ്മീരിലെത്തിയത്. ഇതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുകയായിരുന്നു. 3,840 കി.മീ. താണ്ടിയ യാത്രയില്‍ 11 […]

കാസര്‍കോട്: കേരളത്തില്‍ നിന്ന് ജമ്മുകാശ്മീരിലേക്ക് നാലുദിവസം കൊണ്ട് ബൈക്കിലെത്തി റെക്കോര്‍ഡിട്ട പാലക്കാട് സ്വദേശി സിജോ കാസര്‍കോട്ടെത്തി. ജമ്മു കാശ്മീരില്‍ നിന്ന് മടങ്ങും വഴി കാസര്‍കോട്ടെത്തിയ സിജോക്ക് വിവിധ റൈഡേര്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മാര്‍ച്ച് 20നാണ് സിജോ തൃശൂരില്‍ നിന്ന് കന്യാകുമാരിയിലേക്കും അവിടെനിന്ന് കാശ്മീരിലേക്കും യാത്ര പുറപ്പെട്ടത്.
നാല് ദിവസവും ഒരുമണിക്കൂറും നാല് മിനുട്ടും എടുത്താണ് സിജോ കശ്മീരിലെത്തിയത്. ഇതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുകയായിരുന്നു. 3,840 കി.മീ. താണ്ടിയ യാത്രയില്‍ 11 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും പിന്നിട്ടു.
മൊഗ്രാല്‍പുത്തൂരിലാണ് കെ.എല്‍. 14 മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ്, മാഡ് റൈഡേര്‍സ്, എ.ആര്‍.സി. തുടങ്ങിയ റൈഡേര്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. ഹൈദര്‍ ലബംബ, ഹുസൈന്‍ പുത്തൂര്‍, ഷക്കീല്‍ കുന്നില്‍, ഫൈസല്‍ മംഗളൂരു, അഭിജിത്ത് കാസര്‍കോട് സംബന്ധിച്ചു.

Related Articles
Next Story
Share it