കാഞ്ഞങ്ങാട്: കെപിസിസി മൈനോരിറ്റി കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാനായി സിജോ അമ്പാട്ട് ചുമതലയേറ്റെടുത്തു. യോഗം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡണ്ട് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മത ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസിന്റെ മതേതര സ്വഭാവത്തിന്റെ വക്താക്കളായി മാറാന്‍ പരിശ്രമിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു. നരേന്ദ്രമോഡിയുടെയും പിണറായി വിജയന്റെയും ഭരണത്തില്‍ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുത്ത ഡാര്ലിന് ജോര്‍ജ്, അബ്ദുല്ല കൊട്ടോടി, താജുദ്ദീന് കാട്ടൂര്‍ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി വി സുരേഷ്, നേതാക്കളായ ബി.പി പ്രദീപ്കുമാര്‍, സാജിദ് മൗവ്വല്‍, കെ. കുഞ്ഞികൃഷ്ണന്, എന്‍. കെ രത്നാകരന്, കെ.പി ബാലകൃഷ്ണന്, എം പി ജോസഫ്, പ്രവീണ്‍ തോയമ്മല്‍, ഷിബിന്‍ ഉപ്പിലിക്കൈ, ജിബിന്‍ ജെയിംസ് പ്രസംഗിച്ചു.