കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിനൊരുങ്ങി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്; രാജ്യത്ത് പരീക്ഷണം നടത്തുന്ന നാലാമത്തെ വാക്‌സിനാവാന്‍ നൊവാവാക്സ്

പൂനെ: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിനൊരുങ്ങി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നൊവാവാക്സ് എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ ആണ് രാജ്യത്ത് പരീക്ഷണത്തിന് ഒരുങ്ങുന്നത്. പരീക്ഷണം നടന്നാല്‍ രാജ്യത്ത് പരീക്ഷണം നടത്തുന്ന നാലാമത്തെ വാക്‌സിന്‍ ആയി നൊവാവാക്‌സ് മാറും. നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. 12 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി ഹൈദരാബാദ് ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ പരീക്ഷണത്തിലാണ്. 525 കുട്ടികളെയാണ് ഇതിന്റെ ഭാഗമായി പരീക്ഷണത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. […]

പൂനെ: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിനൊരുങ്ങി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നൊവാവാക്സ് എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ ആണ് രാജ്യത്ത് പരീക്ഷണത്തിന് ഒരുങ്ങുന്നത്. പരീക്ഷണം നടന്നാല്‍ രാജ്യത്ത് പരീക്ഷണം നടത്തുന്ന നാലാമത്തെ വാക്‌സിന്‍ ആയി നൊവാവാക്‌സ് മാറും. നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

12 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി ഹൈദരാബാദ് ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ പരീക്ഷണത്തിലാണ്. 525 കുട്ടികളെയാണ് ഇതിന്റെ ഭാഗമായി പരീക്ഷണത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ന്യൂഡെല്‍ഹിയിലെയും പാറ്റ്നയിലെയും എയിംസുകളിലാണ് പരീക്ഷണം നടക്കുന്നത്. 6-12 പ്രായക്കാരായ കുട്ടികള്‍ക്കും 2-6 പ്രായക്കാരായ കുട്ടികള്‍ക്കും വൈകാതെ വാക്സിന്‍ പരീക്ഷണം ആരംഭിക്കും. മൂക്കിലൂടെ നല്‍കുന്ന കുട്ടികള്‍ക്കായുള്ള വാക്സിനും ഭാരത് ബയോടെക്ക് തുടരുകയാണ്.

12-18 പ്രായക്കാരായ കുട്ടികള്‍ക്ക് വേണ്ടി സൈഡസ് കാഡിലയുടെ വാക്സിനും പരീക്ഷണം നടക്കുന്നുണ്ട്. ഇവരുടെ 5-12 പ്രായക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ്. അന്താരാഷ്ട്രാ തലത്തില്‍ കുട്ടികള്‍ക്കായുള്ള ഫൈസര്‍ വാക്സിന് യു.എസിലും ജര്‍മനിയിലും അംഗീകാരം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it