സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍: പ്രഭാകരന്‍ പ്രസിഡണ്ട്, സുധീരന്‍ സെക്രട്ടറി, നാസര്‍ ട്രഷറര്‍

കാസര്‍കോട്: കോവിഡ് മൂലം സൈന്‍ പ്രിന്റിംഗ് മേഖല വലിയ സാമ്പത്തിക ഈ പ്രയാസങ്ങള്‍ സര്‍ക്കാറിനെ അറിയിക്കാന്‍ സൈന്‍ പ്രിന്റിംഗ് ഇന്‍സ്ട്രീസ് അസോസിയേഷന്‍ (എസ്.പി.ഐ.എ) ജില്ലാ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. അസോസിയേഷന്റെ ജില്ലാ പ്രസിഡണ്ടായി പ്രഭാകരനെയും (അവതാര്‍ കാഞ്ഞങ്ങാട്), ജനറല്‍ സെക്രട്ടറിയായി വി.എം സുധീരനെയും(ടച്ച്, ചെറുവത്തൂര്‍) ട്രഷറരായി നാസറിനെയും (ക്യുറെക്‌സ്, മാലക്കല്‍) വൈസ് പ്രസിഡണ്ടായി ഷഫീഖിനെയും (ഔട്ട്‌ലുക്ക്, കാസര്‍കോട്) ജോയിന്റ് സെക്രട്ടറിയായി ജയപ്രകാശിനെയും(ക്രിയേറ്റീവ്, കുമ്പള) തിരഞ്ഞെടുത്തു. ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് ഔസേപ്പച്ചന്‍ ഉദ്ഘാടനം […]

കാസര്‍കോട്: കോവിഡ് മൂലം സൈന്‍ പ്രിന്റിംഗ് മേഖല വലിയ സാമ്പത്തിക ഈ പ്രയാസങ്ങള്‍ സര്‍ക്കാറിനെ അറിയിക്കാന്‍ സൈന്‍ പ്രിന്റിംഗ് ഇന്‍സ്ട്രീസ് അസോസിയേഷന്‍ (എസ്.പി.ഐ.എ) ജില്ലാ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.
അസോസിയേഷന്റെ ജില്ലാ പ്രസിഡണ്ടായി പ്രഭാകരനെയും (അവതാര്‍ കാഞ്ഞങ്ങാട്), ജനറല്‍ സെക്രട്ടറിയായി വി.എം സുധീരനെയും(ടച്ച്, ചെറുവത്തൂര്‍) ട്രഷറരായി നാസറിനെയും (ക്യുറെക്‌സ്, മാലക്കല്‍) വൈസ് പ്രസിഡണ്ടായി ഷഫീഖിനെയും (ഔട്ട്‌ലുക്ക്, കാസര്‍കോട്) ജോയിന്റ് സെക്രട്ടറിയായി ജയപ്രകാശിനെയും(ക്രിയേറ്റീവ്, കുമ്പള) തിരഞ്ഞെടുത്തു. ജില്ലാ ജനറല്‍ ബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് ഔസേപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഹനീഫ് ഫോര്‍സൈറ്റ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി വിജയരാജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി പ്രസാദ് സംഘടനാ പ്രവര്‍ത്തന അവലോകനവും ജോ.സെക്രട്ടറി അബൂബക്കര്‍ സിദ്ദിഖ് സംസ്ഥാനതല പ്രവര്‍ത്തന അവലോകനവും നടത്തി. ജില്ലാ ട്രഷറര്‍ വി. നാസര്‍ കണക്ക് അവതരിപ്പിച്ചു.

Related Articles
Next Story
Share it