എന്‍.എ നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ ഉപരോധം; കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഓഫീസ് മാറ്റുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചു
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിപ്പോയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസ് അടക്കമുള്ള സംവിധാനങ്ങള്‍ കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള ഉത്തരവിനെതിരെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജില്ലാ ഓഫീസ് ഉപരോധിച്ചു. തുടര്‍ന്ന് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ജൂണ്‍ മൂന്നിന് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം വിളിച്ച് ചേര്‍ക്കാനും അത്‌വരെ കാസര്‍കോട് നിന്ന് ഓഫീസ് മാറ്റാനുള്ള ഉത്തരവ് മരവിപ്പിക്കുന്നതായും മന്ത്രിയും കെ.എസ്.ആര്‍.ടി.സി എം.ഡിയും എം.എല്‍.എയെ അറിയിച്ചു. ഏറ്റവും കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുകയും കൂടുതല്‍ […]

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡിപ്പോയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസ് അടക്കമുള്ള സംവിധാനങ്ങള്‍ കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള ഉത്തരവിനെതിരെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജില്ലാ ഓഫീസ് ഉപരോധിച്ചു.
തുടര്‍ന്ന് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ജൂണ്‍ മൂന്നിന് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് യോഗം വിളിച്ച് ചേര്‍ക്കാനും അത്‌വരെ കാസര്‍കോട് നിന്ന് ഓഫീസ് മാറ്റാനുള്ള ഉത്തരവ് മരവിപ്പിക്കുന്നതായും മന്ത്രിയും കെ.എസ്.ആര്‍.ടി.സി എം.ഡിയും എം.എല്‍.എയെ അറിയിച്ചു.
ഏറ്റവും കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുകയും കൂടുതല്‍ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന കാസര്‍കോട് ഡിപ്പോയെ തരംതാഴ്ത്തുന്നതിന്റെ ഭാഗമായാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഓഫീസുകള്‍ കാഞ്ഞങ്ങാട്ടേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നതെന്നും എം.എല്‍.എ പറഞ്ഞു.
ഉപരോധ സമരത്തിന് നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍, യു.ഡി.എഫ് നേതാക്കളായ എ.എം കടവത്ത്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, കെ.ഖാലിദ്, ആര്‍.ഗംഗാദരന്‍, കെ.എം ബഷീര്‍, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, അജ്മല്‍ തളങ്കര, ആര്‍.പി രമേഷ് ബാബു, ഉമേഷ് അണങ്കൂര്‍, കെ.ടി സുഭാഷ് നാരായണന്‍, ജലീല്‍ തുരുത്തി, ബാലകൃഷ്ണ, എന്‍.എ നാസര്‍, സിദ്ധീഖ് ചക്കര, എം.എസ് സക്കരിയ, സൈനുദ്ധീന്‍ തുരുത്തി, അന്‍വര്‍ പള്ളം, മുജീബ് തായലങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.