മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രാവിലെ 7.30ന് സിദ്ധിയിലെ റാംപുര്‍ നായ്കിന്‍ മേഖലയിലായിരുന്നു അപകടം. 50ലേറെ യാത്രക്കാരുമായി സിദ്ധിയില്‍ നിന്നും സാത്നയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഏഴ് പേരെ രക്ഷപ്പെടുത്താനായി. തിരച്ചില്‍ തുടരുകയാണ്. ബസില്‍ അമിതമായി ആളെ കയറ്റിയിരുന്നുവെന്ന് പോലീസ് പറയുന്നു. 32 സീറ്റുള്ള ബസില്‍ 54 പേര്‍ ഉണ്ടായിരുന്നതായാണ് സൂചന. ട്രാഫിക് കുരുക്ക് ഒഴിവാക്കാനാണ് ഡ്രൈവര്‍ ചുയിയ വാലി മേഖലയിലൂടെ ബസ് തിരിച്ചുവിട്ടത്. കനാലിനരികിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട […]

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രാവിലെ 7.30ന് സിദ്ധിയിലെ റാംപുര്‍ നായ്കിന്‍ മേഖലയിലായിരുന്നു അപകടം. 50ലേറെ യാത്രക്കാരുമായി സിദ്ധിയില്‍ നിന്നും സാത്നയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഏഴ് പേരെ രക്ഷപ്പെടുത്താനായി. തിരച്ചില്‍ തുടരുകയാണ്. ബസില്‍ അമിതമായി ആളെ കയറ്റിയിരുന്നുവെന്ന് പോലീസ് പറയുന്നു. 32 സീറ്റുള്ള ബസില്‍ 54 പേര്‍ ഉണ്ടായിരുന്നതായാണ് സൂചന.

ട്രാഫിക് കുരുക്ക് ഒഴിവാക്കാനാണ് ഡ്രൈവര്‍ ചുയിയ വാലി മേഖലയിലൂടെ ബസ് തിരിച്ചുവിട്ടത്. കനാലിനരികിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ എസ്.ഡി.ആര്‍.എഫ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ക്രെയിന്റെ സഹായത്തോടെ ബസ് കനാലില്‍ നിന്ന് ഉയര്‍ത്തി. ബന്‍സാഗര്‍ അണക്കെട്ടില്‍ നിന്ന് കനാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞിട്ടുണ്ട്.

മരിച്ചരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും അപകടത്തില്‍ പരിക്കേറ്റവര്‍ക്കുള്ള എല്ലാ സഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഗതാഗതമന്ത്രി ഗോവിന്ദ് സിംഗ് രാജ്പുത്തുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ വൈകിട്ടത്തെ പരിപാടികള്‍ റദ്ദാക്കി. രണ്ട് മന്ത്രിമാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

Related Articles
Next Story
Share it