കര്‍ണാടക ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചാല്‍ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയെന്ന് എക്സിറ്റ് പോള്‍

ബംഗളൂരു: കര്‍ണാടക ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയാണെങ്കില്‍ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയെന്ന് എക്സിറ്റ് പോള്‍ ഫലം. കര്‍ണാടകയിലെ 40.1 ശതമാനം വോട്ടര്‍മാര്‍ സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നതായി എക്‌സിറ്റ് പോള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. 34.1 ശതമാനം വോട്ടര്‍മാര്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയാണ് അനുകൂലിക്കുന്നത്. ജെ.ഡി (എസ്) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വരാന്‍ ആഗ്രഹിക്കുന്നത് 18.1 ശതമാനം വോട്ടര്‍മാരാണ്.കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം തിരഞ്ഞെടുപ്പിന് മുമ്പ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ നിരീക്ഷകര്‍ […]

ബംഗളൂരു: കര്‍ണാടക ഭരണം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയാണെങ്കില്‍ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയെന്ന് എക്സിറ്റ് പോള്‍ ഫലം. കര്‍ണാടകയിലെ 40.1 ശതമാനം വോട്ടര്‍മാര്‍ സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നതായി എക്‌സിറ്റ് പോള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. 34.1 ശതമാനം വോട്ടര്‍മാര്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയാണ് അനുകൂലിക്കുന്നത്. ജെ.ഡി (എസ്) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വരാന്‍ ആഗ്രഹിക്കുന്നത് 18.1 ശതമാനം വോട്ടര്‍മാരാണ്.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം തിരഞ്ഞെടുപ്പിന് മുമ്പ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ നിരീക്ഷകര്‍ അദ്ദേഹത്തെ ശക്തനായ സ്ഥാനാര്‍ഥിയായി കണക്കാക്കുന്നു. എന്നാല്‍ എക്സിറ്റ് പോള്‍ പ്രകാരം വോട്ടര്‍മാരില്‍ 4.2 ശതമാനം മാത്രമാണ് ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നത്. ജെ.ഡി.എസിലെ ശക്തനായ നേതാവായിരുന്നു സിദ്ധരാമയ്യ. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ അടുത്ത അനുയായിയായി ആയിരുന്നു. എന്നാല്‍ തന്റെ പിന്‍ഗാമിയായി മകന്‍ കുമാരസ്വാമിയെ അഭിഷേകം ചെയ്യാനുള്ള ദേവഗൗഡയുടെ തീരുമാനത്തില്‍ അസ്വസ്ഥനായ സിദ്ധരാമയ്യ 2005ല്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ മികച്ച വിജയത്തോടെ സിദ്ധരാമയ്യ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി. 2018ല്‍ രണ്ട് സീറ്റില്‍ മത്സരിച്ച സിദ്ധരാമയ്യ ഒരിടത്ത് പരാജയപ്പെട്ടു. ദളിത്, മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സിദ്ധരാമയ്യക്ക് ശക്തമായ സ്വാധീനമുണ്ട്. കര്‍ണാടകയിലെ 54 ശതമാനം ദളിത് വോട്ടര്‍മാര്‍ അദ്ദേഹത്തെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ 69 ശതമാനം മുസ്ലീം വോട്ടര്‍മാര്‍ക്കും ഇതേ നിലപാടാണുള്ളത്.

Related Articles
Next Story
Share it