സിബാഖ്-22 ദേശീയ കലോത്സവം; മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിക്ക് മികച്ച നേട്ടം
തളങ്കര: കേരളത്തില്‍ നിന്നും മറ്റിതര സംസ്ഥാനങ്ങളില്‍ നിന്നുമായി 36 ഓളം സ്ഥാപനങ്ങള്‍ മാറ്റുരച്ച സിബാഖ്-22 ദേശീയ കലോത്സവസത്തില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് കീഴിലുള്ള മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിക്ക് ചരിത്ര നേട്ടം. ഓവറോള്‍ ഫസ്റ്റ് റണ്ണര്‍ അപ് പട്ടം ചൂടിയാണ് മാലിക് ദീനാര്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഈ അഭിമാന വിജയം കൈവരിച്ചത്. ബിദായ വിഭാഗത്തില്‍ മുഹമ്മദ് അനസ് പള്ളപ്പാടി 20 പോയിന്റുകളോടെ കലാപ്രതിഭാ പട്ടം നേടിയത് കാമ്പസിന് ഇരട്ടിമധുരമായി.ബിദായ, ഊല, സാനവിയ്യ വിഭാഗങ്ങളില്‍ രണ്ടാം […]

തളങ്കര: കേരളത്തില്‍ നിന്നും മറ്റിതര സംസ്ഥാനങ്ങളില്‍ നിന്നുമായി 36 ഓളം സ്ഥാപനങ്ങള്‍ മാറ്റുരച്ച സിബാഖ്-22 ദേശീയ കലോത്സവസത്തില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് കീഴിലുള്ള മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിക്ക് ചരിത്ര നേട്ടം. ഓവറോള്‍ ഫസ്റ്റ് റണ്ണര്‍ അപ് പട്ടം ചൂടിയാണ് മാലിക് ദീനാര്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഈ അഭിമാന വിജയം കൈവരിച്ചത്. ബിദായ വിഭാഗത്തില്‍ മുഹമ്മദ് അനസ് പള്ളപ്പാടി 20 പോയിന്റുകളോടെ കലാപ്രതിഭാ പട്ടം നേടിയത് കാമ്പസിന് ഇരട്ടിമധുരമായി.
ബിദായ, ഊല, സാനവിയ്യ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനം നേടി. മറ്റു വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. 22ഓളം സംസ്ഥാനങ്ങളില്‍ നിന്നായി 350ല്‍പരം മത്സരയിനങ്ങളില്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച പരിപാടിയായിരുന്നു ഇത്തവണത്തെ സിബാഖ്.
നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി, അക്കാദമി കമ്മിറ്റി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇമാമ അനുമോദിച്ചു.