കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന എസ്.ഐ. മരിച്ചു

കാസര്‍കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എസ്.ഐ മരിച്ചു. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്.ഐ നെല്ലിക്കുന്ന് എസ്.ബി റോഡിലെ ഡി. വസന്തകുമാറാ(52)ണ് മരിച്ചത്. 13നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് എ.ആര്‍ ക്യാമ്പില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ചതോടെ താമസം വീട്ടിലേക്ക് മാറി. അതിനിടെയാണ് ഇന്നലെ രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും നില വഷളായതിനാല്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. മൃതദേഹം പള്ളം ശ്മശാനത്തില്‍ […]

കാസര്‍കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എസ്.ഐ മരിച്ചു. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്.ഐ നെല്ലിക്കുന്ന് എസ്.ബി റോഡിലെ ഡി. വസന്തകുമാറാ(52)ണ് മരിച്ചത്. 13നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് എ.ആര്‍ ക്യാമ്പില്‍ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യക്കും മകനും കോവിഡ് സ്ഥിരീകരിച്ചതോടെ താമസം വീട്ടിലേക്ക് മാറി. അതിനിടെയാണ് ഇന്നലെ രാത്രി ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും നില വഷളായതിനാല്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. മൃതദേഹം പള്ളം ശ്മശാനത്തില്‍ സംസ്‌കരിക്കും. കലാകാരന്‍ കൂടിയായിരുന്നു വസന്തകുമാര്‍. പരേതരായ കുഞ്ഞണ്ണ-അങ്കാര ദമ്പതികളുടെ മകനാണ്. ഭാര്യ: അനസൂയ (അധ്യാപിക, ഗവ. ഗേള്‍സ് സ്‌കൂള്‍ കാസര്‍കോട്). മകന്‍: അഭയ് (വിദ്യാര്‍ത്ഥി, സി.പി.സി.ആര്‍.ഐ കേന്ദ്രീയ വിദ്യാലയം). സഹോദരങ്ങള്‍:’രവി, ശോഭ, ശശികല, വിമല (അധ്യാപിക ജി.യു.പി സ്‌കൂള്‍, കാസര്‍കോട്), ലക്ഷ്മി, ശാരദ.

Related Articles
Next Story
Share it