എസ്.ഐ വിജയന് നാടിന്റെ ആദരാഞ്ജലി; അസ്വാഭാവിക മരണത്തിന് കേസ്

മുന്നാട്: എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിജയന്റെ മൃതദേഹം ഇന്ന് രാവിലെ ബേഡകം പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സ്വദേശമായ കോളിച്ചാലിലേക്ക് കൊണ്ടുപോയി. കാഞ്ഞങ്ങാട് നിന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൃതദേഹത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം. എല്‍.എ, ജില്ലാ പൊലീസ് മേധാവി പി. ബിജോയി, ബേക്കല്‍ […]

മുന്നാട്: എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിജയന്റെ മൃതദേഹം ഇന്ന് രാവിലെ ബേഡകം പൊലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സ്വദേശമായ കോളിച്ചാലിലേക്ക് കൊണ്ടുപോയി. കാഞ്ഞങ്ങാട് നിന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൃതദേഹത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം. എല്‍.എ, ജില്ലാ പൊലീസ് മേധാവി പി. ബിജോയി, ബേക്കല്‍ ഡി.വൈ.എസ്.പി ഡൊമനിക്ക്, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ, വൈസ് പ്രസിഡണ്ട് എ മാധവന്‍, കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം പ്രസി. കുഞ്ഞികൃഷ്ണന്‍, സി.പി.എം ബേഡകം ഏരിയ സെക്രട്ടറി എം. അനന്തന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി. ബാലന്‍, ഇ. പത്മാവതി തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിഷം അകത്തുചെന്ന് എസ്.ഐ മരിച്ച സംഭവത്തില്‍ ബേഡകം പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പനത്തടി മാനടുക്കം പാടി സ്വദേശി കെ. വിജയന്‍(49) കൊച്ചിയിലെ അമൃത ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കള്ളാര്‍ ചിറക്കോടിയില്‍ പി.സി മുത്തു ബേഡകം പൊലീസ് സ്റ്റേഷനിലെത്തി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം എസ്.ഐയുടെ ആത്മഹത്യക്കുള്ള കാരണം പ്രഥമവിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഏപ്രില്‍ 29ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് എസ്.ഐ വിജയനെ പൊലീസ് സ്റ്റേഷന് സമീപത്തുള്ള ക്വാര്‍ട്ടേഴ്സില്‍ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടത്. ഉടന്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലഗുരുതരമായതിനെ തുടര്‍ന്ന് കൊച്ചിയിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി നായ്ക്കിന്റെയും അക്കാച്ചുബായിയുടെയും മകനാണ് വിജയന്‍. ഭാര്യ: ശ്രീജ. മക്കള്‍: ആവണി, അഭിജിത് (വിദ്യാര്‍ത്ഥികള്‍).

Related Articles
Next Story
Share it