വൈദ്യ ശാസ്ത്രത്തില്‍ ഇരട്ട ബിരുദം നേടിയ ശ്യാംപ്രസാദിനെ അനുമോദിച്ചു

പാലക്കുന്ന്: ആയുര്‍വേദത്തിലും തുടര്‍ന്ന് അലോപ്പതിയിലും ബിരുദം നേടി ഡോ. ശ്യാം പ്രസാദ് നാട്ടില്‍ താരമായി. വൈദ്യ ശാസ്ത്രത്തില്‍ നാട്ടിലെ ആദ്യ ഇരട്ട ബിരുദധാരിയായ ഡോ. ശ്യാംപ്രസാദ് ഉഡുപ്പി എസ്.ഡി.എം കോളേജില്‍ നിന്നാണ് ആയുര്‍വേദത്തില്‍ ബിരുദം നേടിയത്.തുടര്‍ന്ന് ആ ക്വാട്ടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. ബിരുദ പഠനം പൂര്‍ത്തിയാക്കി. അലോപ്പതിയില്‍ പി.ജി.ക്ക് പഠിക്കണമെന്നാണ് ആഗ്രഹം. പാലക്കുന്ന് കരിപ്പോടി കളത്തില്‍ ഹൗസില്‍ അപ്പകുഞ്ഞി വൈദ്യരുടെയും രോഹിണിയുടെയും മകനാണ്. കോട്ടിക്കുളം, പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി […]

പാലക്കുന്ന്: ആയുര്‍വേദത്തിലും തുടര്‍ന്ന് അലോപ്പതിയിലും ബിരുദം നേടി ഡോ. ശ്യാം പ്രസാദ് നാട്ടില്‍ താരമായി. വൈദ്യ ശാസ്ത്രത്തില്‍ നാട്ടിലെ ആദ്യ ഇരട്ട ബിരുദധാരിയായ ഡോ. ശ്യാംപ്രസാദ് ഉഡുപ്പി എസ്.ഡി.എം കോളേജില്‍ നിന്നാണ് ആയുര്‍വേദത്തില്‍ ബിരുദം നേടിയത്.
തുടര്‍ന്ന് ആ ക്വാട്ടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. ബിരുദ പഠനം പൂര്‍ത്തിയാക്കി. അലോപ്പതിയില്‍ പി.ജി.ക്ക് പഠിക്കണമെന്നാണ് ആഗ്രഹം. പാലക്കുന്ന് കരിപ്പോടി കളത്തില്‍ ഹൗസില്‍ അപ്പകുഞ്ഞി വൈദ്യരുടെയും രോഹിണിയുടെയും മകനാണ്. കോട്ടിക്കുളം, പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡി യോഗത്തില്‍ ഡോ. ശ്യാംപ്രസാദിനെ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് പുരസ്‌ക്കാരം നല്‍കി അനുമോദിച്ചു. എം.എസ്. ജംഷീദ് അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it