പാട്ടിന്റെ വിശേഷങ്ങളുമായി ഷുക്കൂര്‍ ഉടുമ്പുന്തല

1981 കാലഘട്ടം. തളങ്കര ഗവ. മുസ്ലീം ഹൈസ്‌ക്കൂളിന്റെ സുവര്‍ണ്ണകാലമെന്ന് വിശേഷിപ്പിക്കാം. അറബിക്കടലിന്റെ മനോഹദൃശ്യങ്ങളും മാലിക് ദീനാര്‍ മഖാമും മസ്ജിദുമെല്ലാം സ്‌കൂളിന് കൂടുതല്‍ സൗന്ദര്യം പകരുന്നു. തൊട്ടപ്പുറത്ത് അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന യത്തീംഖാന. ഇവിടെ നിന്ന് വിദ്യ തേടിയെത്തുന്ന നിരവധി കുട്ടികള്‍. ഞങ്ങളുടെ ക്ലാസിലുമുണ്ടായിരുന്നു ഒരു കൊച്ചു മിടുക്കന്‍. വെള്ള തൊപ്പിയും ഷര്‍ട്ടും തുണിയുമുടുത്ത് വന്നിരുന്ന ഞങ്ങളുടെ സഹപാഠി ഷുക്കൂര്‍. ഇന്ന് ഷുക്കൂര്‍ ഉടുമ്പുന്തല മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗാനരചയിതാവും സംഗീത സംവിധായകനുമാണ്. 20 വര്‍ഷത്തിനുള്ളില്‍ ഷുക്കൂര്‍ രചനയും […]

1981 കാലഘട്ടം. തളങ്കര ഗവ. മുസ്ലീം ഹൈസ്‌ക്കൂളിന്റെ സുവര്‍ണ്ണകാലമെന്ന് വിശേഷിപ്പിക്കാം. അറബിക്കടലിന്റെ മനോഹദൃശ്യങ്ങളും മാലിക് ദീനാര്‍ മഖാമും മസ്ജിദുമെല്ലാം സ്‌കൂളിന് കൂടുതല്‍ സൗന്ദര്യം പകരുന്നു. തൊട്ടപ്പുറത്ത് അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന യത്തീംഖാന. ഇവിടെ നിന്ന് വിദ്യ തേടിയെത്തുന്ന നിരവധി കുട്ടികള്‍. ഞങ്ങളുടെ ക്ലാസിലുമുണ്ടായിരുന്നു ഒരു കൊച്ചു മിടുക്കന്‍. വെള്ള തൊപ്പിയും ഷര്‍ട്ടും തുണിയുമുടുത്ത് വന്നിരുന്ന ഞങ്ങളുടെ സഹപാഠി ഷുക്കൂര്‍.
ഇന്ന് ഷുക്കൂര്‍ ഉടുമ്പുന്തല മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗാനരചയിതാവും സംഗീത സംവിധായകനുമാണ്. 20 വര്‍ഷത്തിനുള്ളില്‍ ഷുക്കൂര്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനങ്ങളുടെ എണ്ണം 140 പിന്നിടുകയാണ്.
ഷുക്കൂര്‍ വാചാലനാവുന്നു: എന്റെ കഴിവ് അംഗീകരിച്ച് എനിക്ക് ഏറെ പ്രോത്സാഹനം നല്‍കിയവര്‍ പലരുമുണ്ട്. 18 വര്‍ഷം മുമ്പ് ദുബായില്‍ നടന്ന മലബാര്‍ കലാസാംസ്‌ക്കാരിക പരിപാടി, അതില്‍ ആദരിക്കുന്നത് നമ്മുടെ നാട്ടുകാരനും മഹാകവി ടി. ഉബൈദിന്റെ ശിഷ്യനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ അഹ്മദ് മാഷിനെയാണ്. ആ പരിപാടിയുടെ സ്വാഗത ഗാനം രചിക്കാന്‍ ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു. സ്വാഗത ഗാനം രചിച്ചത് ആരായിരുന്നു എന്ന് മാത്രമായിരുന്നു മാഷിന് അറിയേണ്ടത്. ആ വലിയ മനുഷ്യന്റെ മുന്നില്‍ ഞാന്‍ എത്തിപ്പെട്ടു. അനുഗ്രഹിച്ചു വാനോളം... പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയുന്നതാവും ശരി.
1997ലാണ് പാട്ടിന്റെ ലോകത്തെത്തുന്നത്. എന്റെ ഗുരു റൗഫ് തളിപ്പറമ്പാണ്. പക്ഷേ ഒരിക്കലും മറക്കാനാവാത്ത ഒരു വ്യക്തിയെ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുകയാണ്. അത് മറ്റാരുമല്ല, നിങ്ങളുടെ നാട്ടുകാരനായ യഹ്‌യ തളങ്കരയാണ്.
കേരളത്തിലെ പ്രശസ്തരായ മാപ്പിളപ്പാട്ടുകാര്‍ക്ക് സ്റ്റേജില്‍ കയറിയിട്ടുള്ളതിനപ്പുറം വലിയൊരു പോപ്പുലറായിട്ടുള്ള പരിപാടികള്‍ ഇല്ല. ഇന്ന് നിരവധി ചാനലുകളില്‍ കാണുന്ന മൈലാഞ്ചി, തുടങ്ങി നിരവധി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ വരുന്നതിന് മുമ്പ് ഏഷ്യാനെറ്റില്‍ പുതിയൊരു മാപ്പിളപ്പാട്ട് ഒരു പരിപാടി അവതരിപ്പിക്കണമെന്ന ആശയം എന്റെ മനസ്സിലുദിച്ചു. അങ്ങനെയാണ് 'ഇന്നലെയുടെ ഇശലുകള്‍' എന്ന പേരില്‍ ഞാന്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കുന്നത്.
16 എപ്പിസോഡുകളുമായി എത്തിയ വലിയ ഒരു ഷോ തങ്ങളുടെ മുഖം ഒരു വലിയ ചാനലില്‍ എത്തുന്നത് സ്വപ്‌നത്തില്‍ പോലും കാണാതൊരു ഘട്ടത്തില്‍, വലിയൊരു പ്രോഗ്രാം. മാപ്പിളപ്പാട്ടിലെ ഏക്കാലത്തേയും സൂപ്പര്‍ഹിറ്റു ഗാനങ്ങളും അതിന്റെ പിന്നാമ്പുറ വിശേഷങ്ങളുമാണ് വിഷയം. ഇതിന്റെ പ്രധാന ശക്തി യഹ്‌യ തളങ്കരയായിരുന്നു. തുടക്കം മുതല്‍ അവസാനം വരെ അദ്ദേഹം എല്ലാ തിരക്കുകളും മാറ്റി വെച്ച് ഞങ്ങള്‍ക്കൊപ്പം നിന്നു. ഈ സൗഹൃദ ബന്ധത്തില്‍ നിരവധി ആല്‍ബങ്ങളും കാസറ്റുകളുമാണ് പിറവി കൊണ്ടത്.
ഇനിയും മറക്കാനാവാത്ത ഒരു പാടു പേര്‍. കവി പി.എസ് ഹമീദ്, നെല്ലറ ഷംസുദ്ദീന്‍, മുഹമ്മദ് ഈസ ഖത്തര്‍, അഷ്‌റഫ് മഞ്ചേരി, അഷ്‌റഫ് കര്‍ള, ജാക്കി റഹ്മാന്‍ ഉദുമ, അബ്ദുല്ല പടന്ന, അബൂബക്കര്‍, ഗഫൂര്‍ കുഞ്ഞിമംഗലം... എഴുത്തിന്റെ വഴിയില്‍ വലിയ പ്രോത്സാഹനമാണ് എനിക്ക് പി.എസ് ഹമീദ് നല്‍കിയത്. അതുപോലെ അഷ്‌റഫ് പുളിക്കലും.
****
സിനിമ പിന്നണി ഗായകരായ എം.ജി ശ്രീകുമാര്‍, സിത്താര, ജോത്സ്‌ന, ശ്രേയ ജയദീപ്, മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ ഷരീഫ്, രഹന, സി. ബില, അഫ്‌സല്‍, എം.എ.ഗഫൂര്‍, നിസാം തളിപ്പറമ്പ്, ബെന്‍സീറ, യൂസഫ് കാരക്കാട് കണ്ണുര്‍ മമ്മാലി, നവാസ് കാസര്‍കോട്, അഷ്‌റഫ് പയ്യന്നൂര്‍, ഇസ്മയില്‍ തളങ്കര അങ്ങനെ നിരവധി പ്രശസ്തരായവര്‍ ഷുക്കൂര്‍ ഉടുമ്പുന്തല രചനയും സംവിധാനവും നിര്‍വ്വഹിച്ച പാട്ടുകള്‍ പാടിയിട്ടുണ്ട്.

Related Articles
Next Story
Share it