ഷുഹൈബ് വധക്കേസ്: കെ.സുധാകരന്‍ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്റെ അനുമതി

കൊച്ചി: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കെ.സുധാകരന്‍ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് സുധാകരന്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് കോടതിയലക്ഷ്യമെന്ന് ആരോപണം ഉയര്‍ന്നത്. ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായിയുടെ ഹര്‍ജി പരിഗണിച്ചാണ് അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കിയത്. 2019 ഓഗസ്റ്റിലാണ് ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ കെ.സുധാകരന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. കണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു […]

കൊച്ചി: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കെ.സുധാകരന്‍ എം.പി.ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസ് വിധിയുമായി ബന്ധപ്പെട്ട് സുധാകരന്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് കോടതിയലക്ഷ്യമെന്ന് ആരോപണം ഉയര്‍ന്നത്.

ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായിയുടെ ഹര്‍ജി പരിഗണിച്ചാണ് അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കിയത്. 2019 ഓഗസ്റ്റിലാണ് ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ കെ.സുധാകരന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു.

കണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ അനുമതി തേടി അഡ്വ.ജനാര്‍ദ്ദന ഷേണായി എ.ജിയെ സമീപിച്ചത്.

Related Articles
Next Story
Share it