സ്വകാര്യ ബസുകളുടെ കുറവ്: വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുന്നത് വാതിലില്‍ തൂങ്ങിപ്പിടിച്ച്

കുമ്പള: കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സ്വകാര്യബസുകളുടെ കുറവ്. വിദ്യാര്‍ത്ഥികളുടെ യാത്ര കടുത്ത ദുരിതത്തില്‍. അപകടാവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍ ബസില്‍ യാത്ര ചെയ്യുന്നത്. കൃത്യസമയത്ത് സ്‌കൂളില്‍ എത്തിച്ചേരാന്‍ കിട്ടുന്ന ബസുകളില്‍ കയറിക്കൂടുകയാണ് വിദ്യാര്‍ത്ഥികള്‍ ഏറെയും. ഇത് ബസില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ അധികമാണ്. സ്ഥല പരിമിതി മൂലം വിദ്യാര്‍ത്ഥികളില്‍ പലരും ബസിന്റെ വാതിലില്‍ തൂങ്ങിപ്പിടിച്ചാണ് യാത്ര ചെയ്യുന്നത്. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ തൂങ്ങിപ്പിടിച്ചുള്ള യാത്ര അപകടം വിളിച്ചോതുമെന്ന് രക്ഷിതാക്കള്‍ ഭയക്കുന്നു.സ്‌കൂള്‍ സമയങ്ങളില്‍ ദേശീയപാതയില്‍ കൂടുതല്‍ സ്വകാര്യബസുകള്‍ അനുവദിക്കുകയോ, കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് […]

കുമ്പള: കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സ്വകാര്യബസുകളുടെ കുറവ്. വിദ്യാര്‍ത്ഥികളുടെ യാത്ര കടുത്ത ദുരിതത്തില്‍. അപകടാവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍ ബസില്‍ യാത്ര ചെയ്യുന്നത്. കൃത്യസമയത്ത് സ്‌കൂളില്‍ എത്തിച്ചേരാന്‍ കിട്ടുന്ന ബസുകളില്‍ കയറിക്കൂടുകയാണ് വിദ്യാര്‍ത്ഥികള്‍ ഏറെയും. ഇത് ബസില്‍ ഉള്‍ക്കൊള്ളാവുന്നതില്‍ അധികമാണ്. സ്ഥല പരിമിതി മൂലം വിദ്യാര്‍ത്ഥികളില്‍ പലരും ബസിന്റെ വാതിലില്‍ തൂങ്ങിപ്പിടിച്ചാണ് യാത്ര ചെയ്യുന്നത്. ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ തൂങ്ങിപ്പിടിച്ചുള്ള യാത്ര അപകടം വിളിച്ചോതുമെന്ന് രക്ഷിതാക്കള്‍ ഭയക്കുന്നു.
സ്‌കൂള്‍ സമയങ്ങളില്‍ ദേശീയപാതയില്‍ കൂടുതല്‍ സ്വകാര്യബസുകള്‍ അനുവദിക്കുകയോ, കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവോ അനുവദിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം

Related Articles
Next Story
Share it