കാഞ്ഞങ്ങാട്: അതിരൂക്ഷമായ വിലക്കയറ്റം മൂലം സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാരുടെ ജീവിതം ദു:സ്സഹമായ സാഹചര്യത്തില്‍ ജീവനക്കാരുടെ കുടിശ്ശികയായ 4 ഗഡു ക്ഷാമബത്തയും തടഞ്ഞുവെച്ച ലീവ് സറണ്ടറും ഉടന്‍ അനുവദിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ചെയര്‍മാന്‍ അഡ്വ. എന്‍.എ.ഖാലിദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു സംസ്ഥാന ട്രഷറര്‍ നാസര്‍ നങ്ങാരത്ത് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡണ്ട് സാദിഖ്. എം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നേതാവ് റഷീദ് ഹോസ്ദുര്‍ഗ്, എസ്.ഇ.യു സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ ഒ.എം.ഷഫീക്ക്, സലീം ടി. ജില്ലാ പ്രസിഡണ്ട് എ.എ.റഹ്മാന്‍ നെല്ലിക്കട്ട, ജന.സെക്രട്ടറി സിയാദ്. പി, ട്രഷറര്‍ മുഹമ്മദലി ആയിറ്റി, നൗഫല്‍ നെക്രാജെ, ഷാക്കിര്‍.എന്‍, മുസ്തഫ കെ.എ, ഇഖ്ബാല്‍ ടി കെ, സൈഫുദ്ദീന്‍. എം.കെ, മുഹമ്മദ് നജീബ് പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഒ.എം ഷിഹാബ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു സെക്രട്ടറി റിയാസ് പടന്നക്കാട് സ്വാഗതവും ബഷീര്‍ കുന്നില്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സാദിഖ് എം(പ്രസി.), റിയാസ് പടന്നക്കാട്(ജന.സെക്ര.), ബഷീര്‍ കുന്നില്‍(ട്രഷ.), ബുഷ്റ, മുസ്തഫ എം. എം(വൈസ് പ്രസി.), റഷാദ് എ.സി, വടുവന്‍ കുഞ്ഞി(ജോ.സെക്ര