മംഗളൂരു അത്താവറിലെ ആദായനികുതി ഓഫീസില്‍ വന്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചു

മംഗളൂരു: മംഗളൂരു അത്താവറിലെ ആദായനികുതി ഓഫീസില്‍ വന്‍ തീപിടുത്തം. അത്താവറിലെ റവന്യൂ കെട്ടിടത്തിലെ ആദായനികുതി ഓഫീസിനകത്ത് എയര്‍കണ്ടീഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. വ്യാഴാഴ്ചയാണ് സംഭവം. ജീവനക്കാര്‍ ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഓഫീസിനകത്ത് പുക നിറഞ്ഞു. ഏതാനും കമ്പ്യൂട്ടറുകളും ഫയലുകളും അലമാരകളും കത്തിനശിച്ചു. തീപിടുത്തമുണ്ടായ ഉടന്‍ ജീവനക്കാര്‍ പുറത്തേക്കോടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സാണ് തീയണച്ചത്. എല്ലാ വിവരങ്ങളുടെയും കോപ്പികള്‍ കേന്ദ്രീകൃത സംവിധാനത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ ഡാറ്റയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ആദായനികുതി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. പൊലീസ് കമ്മീഷണര്‍ […]

മംഗളൂരു: മംഗളൂരു അത്താവറിലെ ആദായനികുതി ഓഫീസില്‍ വന്‍ തീപിടുത്തം. അത്താവറിലെ റവന്യൂ കെട്ടിടത്തിലെ ആദായനികുതി ഓഫീസിനകത്ത് എയര്‍കണ്ടീഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. വ്യാഴാഴ്ചയാണ് സംഭവം. ജീവനക്കാര്‍ ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഓഫീസിനകത്ത് പുക നിറഞ്ഞു. ഏതാനും കമ്പ്യൂട്ടറുകളും ഫയലുകളും അലമാരകളും കത്തിനശിച്ചു. തീപിടുത്തമുണ്ടായ ഉടന്‍ ജീവനക്കാര്‍ പുറത്തേക്കോടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സാണ് തീയണച്ചത്. എല്ലാ വിവരങ്ങളുടെയും കോപ്പികള്‍ കേന്ദ്രീകൃത സംവിധാനത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ ഡാറ്റയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ആദായനികുതി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. പൊലീസ് കമ്മീഷണര്‍ എന്‍. ശശി കുമാറും സ്ഥലം സന്ദര്‍ശിച്ചു.

Related Articles
Next Story
Share it