സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്; അട്ടിമറിയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

മുംബൈ: ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പൂനെയിലെ പ്രധാന കേന്ദ്രത്തില്‍ തീപിടുത്തമുണ്ടായത് ഷോര്‍ട്ട് സെര്‍ക്യൂട്ട് മൂലമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി. തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്നും ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി 21നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെടുകയും ഏകദേശം 1000 കോടിയുടെ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. പൂനെയിലെ പ്രത്യേക സാമ്പത്തിക മേഖലയിലയില്‍ പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാവിയിലെ പകര്‍ച്ചവ്യാധികളെ നേരിടാന്‍ മരുന്നുകള്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ […]

മുംബൈ: ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പൂനെയിലെ പ്രധാന കേന്ദ്രത്തില്‍ തീപിടുത്തമുണ്ടായത് ഷോര്‍ട്ട് സെര്‍ക്യൂട്ട് മൂലമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി. തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്നും ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി 21നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തമുണ്ടായത്.

തീപിടിത്തത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെടുകയും ഏകദേശം 1000 കോടിയുടെ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. പൂനെയിലെ പ്രത്യേക സാമ്പത്തിക മേഖലയിലയില്‍ പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാവിയിലെ പകര്‍ച്ചവ്യാധികളെ നേരിടാന്‍ മരുന്നുകള്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. 100 ഏക്കര്‍ സ്ഥലത്താണ് കേന്ദ്രം വ്യാപിച്ചു കിടക്കുന്നത്.

Related Articles
Next Story
Share it