ഷോര്‍ണൂര്‍-മംഗളൂരു റെയില്‍പാത വളവ് നികത്തല്‍ ജോലികള്‍ക്ക് വേഗതയേറുന്നു

കാസര്‍കോട്: ഷോര്‍ണൂര്‍-മംഗളൂരു റെയില്‍ പാതയില്‍ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറി. വേഗതയേറിയ ട്രെയിനുകള്‍ക്ക് പുറമെ ചരക്ക് വണ്ടികള്‍ക്ക് അധികഭാരം കൊണ്ടുപോകാനും സജ്ജീകരണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് റെയില്‍വെ മന്ത്രാലയം. പാലക്കാട് ഡിവിഷന്‍ പരിധിയിലെ മുഴുവന്‍ റെയില്‍പാതകളിലും വൈദ്യുതീകരണം പൂര്‍ത്തിയായപ്പോഴുണ്ടായ നേട്ടം ഇത്തരത്തില്‍ ഉപയോഗപ്പെടുത്താനാണ് റെയില്‍വെ ഡിവിഷന്റെ നീക്കം. ഇതിന് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ ഗ്രീന്‍ സിഗ്‌നലുമുണ്ട്.കൂടുതല്‍ ചരക്ക് ഗതാഗതത്തിന് വാതില്‍ തുറന്നിടുകയാണ് റെയില്‍വെ മന്ത്രാലയം. ഈ സാമ്പത്തിക വര്‍ഷം തന്നെ ആഗസ്ത് വരെയുള്ള കണക്കുകള്‍ പ്രകാരം പാലക്കാട് […]

കാസര്‍കോട്: ഷോര്‍ണൂര്‍-മംഗളൂരു റെയില്‍ പാതയില്‍ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറി. വേഗതയേറിയ ട്രെയിനുകള്‍ക്ക് പുറമെ ചരക്ക് വണ്ടികള്‍ക്ക് അധികഭാരം കൊണ്ടുപോകാനും സജ്ജീകരണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് റെയില്‍വെ മന്ത്രാലയം. പാലക്കാട് ഡിവിഷന്‍ പരിധിയിലെ മുഴുവന്‍ റെയില്‍പാതകളിലും വൈദ്യുതീകരണം പൂര്‍ത്തിയായപ്പോഴുണ്ടായ നേട്ടം ഇത്തരത്തില്‍ ഉപയോഗപ്പെടുത്താനാണ് റെയില്‍വെ ഡിവിഷന്റെ നീക്കം. ഇതിന് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ ഗ്രീന്‍ സിഗ്‌നലുമുണ്ട്.
കൂടുതല്‍ ചരക്ക് ഗതാഗതത്തിന് വാതില്‍ തുറന്നിടുകയാണ് റെയില്‍വെ മന്ത്രാലയം. ഈ സാമ്പത്തിക വര്‍ഷം തന്നെ ആഗസ്ത് വരെയുള്ള കണക്കുകള്‍ പ്രകാരം പാലക്കാട് ഡിവിഷനില്‍ മാത്രം 218 കോടി രൂപയാണ് ചരക്കുമാര്‍ഗം റെയില്‍വെക്ക് ലഭിച്ചത്. ഇത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വെ മന്ത്രാലയം. ഇതിനാണ് വളവ് നികത്തല്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇപ്പോള്‍ വേഗത കൂടിയിരിക്കുന്നത്.
ചരക്ക് തീവണ്ടികള്‍ക്ക് അധികഭാരം കൊണ്ടുപോകാന്‍ കഴിയുന്നത് ഭാവിയില്‍ വ്യാപാര മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. റെയില്‍വെക്കും ഇതുവഴി അധിക വരുമാനം ഉണ്ടാക്കാനാവും. യാത്രക്കാരുമായി പോകുന്ന ട്രെയിനുകളുടെ വേഗത 110ല്‍ നിന്ന് 130 വരെയായി വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പാലക്കാട് -മംഗളൂരു റെയില്‍പാതയിലെ 250 വളവുകള്‍ നികത്താന്‍ ഇപ്പോള്‍ അടിയന്തിരമായി നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനായുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ നീക്കി വെച്ചിട്ടുമുണ്ട്. ആദ്യഘട്ടം എന്ന നിലയില്‍ കണ്ണൂര്‍- മംഗളൂരു വളവ് നികത്തുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റെയില്‍വെ അധികൃതര്‍ നല്‍കുന്ന സൂചന.
പിന്നീട് വേഗത 160 ആയി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it