സര്‍വീസ് റോഡ് കിളച്ചിട്ട നിലയില്‍; കല്ലുകള്‍ തെറിച്ചുവീണ് കടകള്‍ക്ക് കേടുപറ്റുന്നു

ചെര്‍ക്കള: സര്‍വീസ് റോഡ് കിളച്ചിട്ട നിലയിലുള്ളത് കാരണം സമീപത്തെ കടകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കല്ലുകള്‍ തെറിച്ചുവീണ് കേടുപാട് സംഭവിക്കുന്നത് പതിവാകുന്നു. ചെര്‍ക്കള അഞ്ചാംമൈലിലാണ് ദിവസങ്ങളായി സര്‍വീസ് റോഡ് കിളച്ചിട്ട നിലയിലുള്ളത്. ഇതുവരെയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഈ റോഡിലൂടെ വാഹനങ്ങള്‍പോകുമ്പോള്‍ സമീപത്തെ സ്ഥാപനങ്ങളിലേക്കാണ് കല്ലുകള്‍ തെറിച്ചുവീഴുന്നത്. ഇന്നലെ വൈകിട്ട് അഞ്ചാംമൈലിലെ മദീന മാര്‍ട്ട് എന്ന സ്ഥാപനത്തിലേക്ക് കല്ല് തെറിച്ചുവീണ് ഗ്ലാസ് പൊട്ടി. കാല്‍നടയാത്രക്കാര്‍ക്കും കടയിലുള്ളവര്‍ക്കും നേരെ കല്ലുകള്‍ തെറിച്ചുവീഴുന്നതും പതിവായിരിക്കുകയാണ്. ഭാഗ്യം കൊണ്ടാണ് പലരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുന്നത്. സര്‍വീസ് […]

ചെര്‍ക്കള: സര്‍വീസ് റോഡ് കിളച്ചിട്ട നിലയിലുള്ളത് കാരണം സമീപത്തെ കടകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കല്ലുകള്‍ തെറിച്ചുവീണ് കേടുപാട് സംഭവിക്കുന്നത് പതിവാകുന്നു. ചെര്‍ക്കള അഞ്ചാംമൈലിലാണ് ദിവസങ്ങളായി സര്‍വീസ് റോഡ് കിളച്ചിട്ട നിലയിലുള്ളത്. ഇതുവരെയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഈ റോഡിലൂടെ വാഹനങ്ങള്‍പോകുമ്പോള്‍ സമീപത്തെ സ്ഥാപനങ്ങളിലേക്കാണ് കല്ലുകള്‍ തെറിച്ചുവീഴുന്നത്. ഇന്നലെ വൈകിട്ട് അഞ്ചാംമൈലിലെ മദീന മാര്‍ട്ട് എന്ന സ്ഥാപനത്തിലേക്ക് കല്ല് തെറിച്ചുവീണ് ഗ്ലാസ് പൊട്ടി. കാല്‍നടയാത്രക്കാര്‍ക്കും കടയിലുള്ളവര്‍ക്കും നേരെ കല്ലുകള്‍ തെറിച്ചുവീഴുന്നതും പതിവായിരിക്കുകയാണ്. ഭാഗ്യം കൊണ്ടാണ് പലരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുന്നത്. സര്‍വീസ് റോഡ് എത്രയും വേഗം നന്നാക്കി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

Related Articles
Next Story
Share it