വില്‍പ്പനക്ക് സൂക്ഷിച്ച വ്യാജമദ്യവുമായി കടയുടമ അറസ്റ്റില്‍

ബദിയടുക്ക: വില്‍പ്പനക്ക് സൂക്ഷിച്ച വ്യാജമദ്യവുമായി കടയുടമയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പള്ളത്തടുക്കക്ക് സമീപം കുണ്ടാല്‍മൂലയിലെ ബാലകൃഷ്ണനെ(50)യാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ കെ. ദിനേശന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബാലകൃഷ്ണന്റെ ബാഞ്ചത്തടുക്ക കോളനിക്ക് സമീപമുള്ള കടയുടെ പിറകുവശത്ത് പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ച അഞ്ച് ലിറ്റര്‍ വ്യാജമദ്യമാണ് എക്‌സൈസ് പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മോഹന്‍കുമാര്‍, ജനാര്‍ദ്ദന, ജോബി, സബിത്ലാല്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it