മംഗളൂരു കിന്നിഗോളിയിലെ ചെരുപ്പ് കടയിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; കടയുടമ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു കിന്നിഗോളിയിലെ ചെരുപ്പ് കടയില്‍ പാദരക്ഷകള്‍ വാങ്ങാനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത മുല്‍ക്കി പൊലീസ് കടയുടമയെ അറസ്റ്റ് ചെയ്തു. കിന്നിഗോളി താളിപ്പാടിയിലെ ഷംസുദ്ദീനെ(42)യാണ് അറസ്റ്റ് ചെയ്തത്. യുവതി ഞായറാഴ്ച ഉച്ചയോടെയാണ് പാദരക്ഷകള്‍ വാങ്ങാനായി ഷംസുദ്ദീന്റെ ചെരുപ്പ് കടയിലേക്ക് വന്നത്. യുവതി നിരവധി ജോഡി പാദരക്ഷകള്‍ പരിശോധിച്ചുനോക്കിയെങ്കിലും ഇവയൊന്നും ഇഷ്ടപ്പെട്ടില്ല. ഇതോടെ ഷംസുദ്ദീന്‍ കൂടുതല്‍ ചെരുപ്പുകള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് യുവതിയെ കടയ്ക്കുള്ളിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വെച്ച് ലൈംഗികപീഡനത്തിനിരയാക്കുകയുമായിരുന്നു. യുവതി ചെരുപ്പ് വാങ്ങാതെ […]

മംഗളൂരു: മംഗളൂരു കിന്നിഗോളിയിലെ ചെരുപ്പ് കടയില്‍ പാദരക്ഷകള്‍ വാങ്ങാനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത മുല്‍ക്കി പൊലീസ് കടയുടമയെ അറസ്റ്റ് ചെയ്തു. കിന്നിഗോളി താളിപ്പാടിയിലെ ഷംസുദ്ദീനെ(42)യാണ് അറസ്റ്റ് ചെയ്തത്. യുവതി ഞായറാഴ്ച ഉച്ചയോടെയാണ് പാദരക്ഷകള്‍ വാങ്ങാനായി ഷംസുദ്ദീന്റെ ചെരുപ്പ് കടയിലേക്ക് വന്നത്. യുവതി നിരവധി ജോഡി പാദരക്ഷകള്‍ പരിശോധിച്ചുനോക്കിയെങ്കിലും ഇവയൊന്നും ഇഷ്ടപ്പെട്ടില്ല. ഇതോടെ ഷംസുദ്ദീന്‍ കൂടുതല്‍ ചെരുപ്പുകള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് യുവതിയെ കടയ്ക്കുള്ളിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വെച്ച് ലൈംഗികപീഡനത്തിനിരയാക്കുകയുമായിരുന്നു. യുവതി ചെരുപ്പ് വാങ്ങാതെ കടയില്‍ നിന്ന് ഇറങ്ങിയോടുകയും ഷംസുദ്ദീനെതിരെ മുല്‍ക്കി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

Related Articles
Next Story
Share it