കാസര്‍കോട് ജില്ലയില്‍ കടയടപ്പ് സമരം പൂര്‍ണ്ണം; വ്യാപാരികള്‍ പ്രകടനം നടത്തി

കാസര്‍കോട്: വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായ കടയടപ്പ് സമരം കാസര്‍കോട് ജില്ലയിലും പൂര്‍ണ്ണം. കടയടപ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. നേതാക്കളായ കെ. ശശിധരന്‍, അന്‍വര്‍ സാദത്ത്, എന്‍.എം സുബൈര്‍, കബീര്‍ നവരത്‌ന, അഷ്റഫ്, പര്‍വേഷ്, വേണുഗോപാല്‍, ജി.എസ് ശശിധരന്‍, ഐഡിയല്‍ മുഹമ്മദ്, അസ്ലാം സ്റ്റാര്‍, അഷ്‌റഫ് ഐവ, മഹേഷ് മാളവിക, […]

കാസര്‍കോട്: വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായ കടയടപ്പ് സമരം കാസര്‍കോട് ജില്ലയിലും പൂര്‍ണ്ണം. കടയടപ്പ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. നേതാക്കളായ കെ. ശശിധരന്‍, അന്‍വര്‍ സാദത്ത്, എന്‍.എം സുബൈര്‍, കബീര്‍ നവരത്‌ന, അഷ്റഫ്, പര്‍വേഷ്, വേണുഗോപാല്‍, ജി.എസ് ശശിധരന്‍, ഐഡിയല്‍ മുഹമ്മദ്, അസ്ലാം സ്റ്റാര്‍, അഷ്‌റഫ് ഐവ, മഹേഷ് മാളവിക, നൗഫല്‍ റിയല്‍, ബാലകൃഷ്ണ ഷെട്ടി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ജില്ലയില്‍ പച്ചക്കറി-പലചരക്കുകടകള്‍, ഹോട്ടലുകള്‍, ബേക്കറി കടകള്‍, ജ്വല്ലറികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, വസ്ത്രസ്ഥാപനങ്ങള്‍, ക്രഷര്‍ യൂണിറ്റുകള്‍ തുടങ്ങിയവയെല്ലാം അടഞ്ഞുകിടക്കുകയാണ്. കടയടപ്പ് സമരത്തെ തുടര്‍ന്ന് നഗരം ഏതാണ്ട് ശൂന്യമാണ്. ഹര്‍ത്താലിന്റെ പ്രതീതിയാണ് പലയിടത്തും. വ്യാപാരികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എല്ലാ മേഖലയിലും വ്യാപാരികള്‍ കടയടപ്പ് സമരത്തില്‍ അണിനിരക്കുന്നുണ്ട്. വ്യാപാരികളുടെ ആവശ്യം അടങ്ങിയ നിവേദനം അഞ്ചുലക്ഷം പേരുടെ ഒപ്പോടുകൂടി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. കാസര്‍കോട്ട് നിന്ന് ആരംഭിച്ച വ്യാപാരി സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. രാവിലെ മുതല്‍ ആരംഭിച്ച സമരം രാത്രി 8മണിവരെ നീണ്ടുനില്‍ക്കും.

Related Articles
Next Story
Share it