ബന്തിയോട്ടെ വെടിവെപ്പ്: കൊലക്കേസ് പ്രതി അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട്ടെ വെടിവെപ്പ് കേസില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍കൂടി അറസ്റ്റില്‍. ബന്തിയോട് അട്ക്കം വീരനഗറിലെ ലത്തീഫ്(30), ബന്തിയോട്ടെ സാദു എന്ന സഹദ്(28) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സംഭവങ്ങളിലായി 13 പേര്‍ക്കെതിരെയാണ് കേസ്. 10 പേരെ പൊലീസ് അന്വേഷിച്ചുവരികയാണ്. കേസിലെ മറ്റൊരു പ്രതി അട്ക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമീര്‍ എന്ന ടിക്കിഅമ്മി(29)യെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അക്രമി സംഘത്തിന്റെ ബ്രെസ്സ കാറും മിനി ലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ട് വര്‍ഷം […]

ബന്തിയോട്: ബന്തിയോട്ടെ വെടിവെപ്പ് കേസില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍കൂടി അറസ്റ്റില്‍. ബന്തിയോട് അട്ക്കം വീരനഗറിലെ ലത്തീഫ്(30), ബന്തിയോട്ടെ സാദു എന്ന സഹദ്(28) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സംഭവങ്ങളിലായി 13 പേര്‍ക്കെതിരെയാണ് കേസ്. 10 പേരെ പൊലീസ് അന്വേഷിച്ചുവരികയാണ്. കേസിലെ മറ്റൊരു പ്രതി അട്ക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമീര്‍ എന്ന ടിക്കിഅമ്മി(29)യെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അക്രമി സംഘത്തിന്റെ ബ്രെസ്സ കാറും മിനി ലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ട് വര്‍ഷം മുമ്പ് ഉപ്പള സോങ്കാല്‍ പുളിക്കുത്തിയിലെ അല്‍ത്താഫിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കര്‍ണാടകയില്‍വെച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ലത്തീഫെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ബന്തിയോട് അട്ക്കയിലാണ് വെടിവെപ്പുണ്ടായത്.

Related Articles
Next Story
Share it