സുള്ള്യയില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍; തോക്കും വെടിയുണ്ടകളും കാറും കണ്ടെടുത്തു
സുള്ള്യ: സുള്ള്യയില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സുള്ള്യയിലെ ജയനഗര സ്വദേശി മുഹമ്മദ് സായി (39)യെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ കുടക് കുശാല്‍നഗര്‍ സ്വദേശി കെ ജയന്‍ (38), മടിക്കേരി സ്വദേശി വിനോദ് ആര്‍ (34), കുടകിലെ എച്ച്എസ് മനോജ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടാന്‍ പൊലീസ് ഹാസന്‍, മടിക്കേരി, കുശാല്‍നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ജൂണ്‍ 5ന് രാത്രി 10.30ന് സഹോദരിയുടെ […]

സുള്ള്യ: സുള്ള്യയില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സുള്ള്യയിലെ ജയനഗര സ്വദേശി മുഹമ്മദ് സായി (39)യെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ കുടക് കുശാല്‍നഗര്‍ സ്വദേശി കെ ജയന്‍ (38), മടിക്കേരി സ്വദേശി വിനോദ് ആര്‍ (34), കുടകിലെ എച്ച്എസ് മനോജ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടാന്‍ പൊലീസ് ഹാസന്‍, മടിക്കേരി, കുശാല്‍നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ജൂണ്‍ 5ന് രാത്രി 10.30ന് സഹോദരിയുടെ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് മുഹമ്മദ് സായിക്കെതിരെ വെടിവെച്ചത്. വെങ്കട്ടരമണ സൊസൈറ്റിക്ക് മുന്നില്‍ കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ മുഹമ്മദ് സായിയെ മറ്റൊരു കാറിലെത്തിയ സംഘം വെടിവെക്കുകയായിരുന്നു. വെടിയുണ്ട മുഹമ്മദ് സായിയുടെ ഇടത് പിന്‍ഭാഗത്ത് തെറിക്കുകയും കാറിന്റെ രണ്ട് ഡോറുകള്‍ക്കിടയില്‍ പതിക്കുകയും ചെയ്തു. മുഹമ്മദ് സായിയുടെ പരാതിയില്‍ സുള്ള്യ പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. കൃത്യത്തിനായി ഉപയോഗിച്ച നാടന്‍ റിവോള്‍വര്‍, വെടിയുണ്ടകള്‍, പ്രതികള്‍ സഞ്ചരിച്ച കാര്‍ തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തു.