ഉത്തര്‍പ്രദേശില്‍ ഗംഗ നദിയിലെ ഡോള്‍ഫിനെ ക്രൂരമായി തല്ലിക്കൊന്നു, 3 പേര്‍ അറസ്റ്റില്‍

ലക്നൗ: ഗംഗ നദിയിലെ ഡോള്‍ഫിനെ ഒരു സംഘം ക്രൂരമായി തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ പ്രദാപ് ഘട്ടിലാണ് സംഭവം. ഡോള്‍ഫിനെ വടിയും ദണ്ഡുമായി തല്ലിക്കൊല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 31നാണ് സംഭവം നടന്നതെന്ന് പ്രതാപ്ഘട്ട് പോലീസ് അറിയിച്ചു. സംരക്ഷിത ജീവിവര്‍ഗമാണ് ഗംഗയിലെ ഡോള്‍ഫിനുകള്‍. യുവാക്കള്‍ കൂട്ടംകൂടി ശക്തമായി അടിക്കുമ്പോള്‍ ഡോള്‍ഫിന്റെ ശരീരത്തില്‍ നിന്ന് രക്തം ചീറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. അടിയേറ്റ് ചത്ത ഡോള്‍ഫിനെ കനാലിന്റെ വശത്ത് പിന്നീട് […]

ലക്നൗ: ഗംഗ നദിയിലെ ഡോള്‍ഫിനെ ഒരു സംഘം ക്രൂരമായി തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ പ്രദാപ് ഘട്ടിലാണ് സംഭവം. ഡോള്‍ഫിനെ വടിയും ദണ്ഡുമായി തല്ലിക്കൊല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 31നാണ് സംഭവം നടന്നതെന്ന് പ്രതാപ്ഘട്ട് പോലീസ് അറിയിച്ചു. സംരക്ഷിത ജീവിവര്‍ഗമാണ് ഗംഗയിലെ ഡോള്‍ഫിനുകള്‍. യുവാക്കള്‍ കൂട്ടംകൂടി ശക്തമായി അടിക്കുമ്പോള്‍ ഡോള്‍ഫിന്റെ ശരീരത്തില്‍ നിന്ന് രക്തം ചീറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. അടിയേറ്റ് ചത്ത ഡോള്‍ഫിനെ കനാലിന്റെ വശത്ത് പിന്നീട് കണ്ടെത്തി. ഒരാവശ്യവുമില്ലാതെയായിരുന്നു ഡോള്‍ഫിനെ ഇവര്‍ തല്ലിക്കൊന്നത്. മഴുകൊണ്ടും വെട്ടേറ്റിട്ടുണ്ട്.

Related Articles
Next Story
Share it