കുമ്പളയിലെ പെണ്‍വാണിഭ സംഘത്തിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍; നടത്തിപ്പുകാരനും സഹായിയും കടന്നുകളഞ്ഞത് കെട്ടിത്തൂക്കിയ കോണി വഴി

കുമ്പള: കുമ്പളയില്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വളഞ്ഞപ്പോള്‍ നടത്തിപ്പുകാരനും സഹായിയും രക്ഷപ്പെട്ടത് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പിറക് വശത്ത് കെട്ടിത്തൂക്കിയ കോണി വഴി. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം നാല് മുറികളാണ് വാടകക്ക് എടുത്തിരുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് 15ലേറെ വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ച് ഇവിടേക്ക് പാഞ്ഞുകയറിയത്. തുടര്‍ന്ന് മുറികളുടെ ജനല്‍ ഗ്ലാസുകളും അകത്തുണ്ടായിരുന്ന മേശകളും കട്ടിലുകളും തല്ലി […]

കുമ്പള: കുമ്പളയില്‍ പെണ്‍വാണിഭ സംഘത്തിന്റെ കേന്ദ്രം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വളഞ്ഞപ്പോള്‍ നടത്തിപ്പുകാരനും സഹായിയും രക്ഷപ്പെട്ടത് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പിറക് വശത്ത് കെട്ടിത്തൂക്കിയ കോണി വഴി. കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം സര്‍ക്കാര്‍ ആസ്പത്രി റോഡില്‍ പഴയ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം നാല് മുറികളാണ് വാടകക്ക് എടുത്തിരുന്നത്. വ്യാഴാഴ്ച വൈകിട്ടാണ് 15ലേറെ വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ച് ഇവിടേക്ക് പാഞ്ഞുകയറിയത്. തുടര്‍ന്ന് മുറികളുടെ ജനല്‍ ഗ്ലാസുകളും അകത്തുണ്ടായിരുന്ന മേശകളും കട്ടിലുകളും തല്ലി ത്തകര്‍ക്കുകയും അവിടെ ഉണ്ടായിരുന്ന രണ്ടുപേരെ തല്ലിയോടിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന നാല് സ്ത്രീകളെ താക്കിത് ചെയ്തും വിട്ടയച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അകത്തേക്ക് കയറുന്നതിനിടെ മൂന്നാം നിലയില്‍ ഉണ്ടായിരുന്ന പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരനും സഹായിയും കെട്ടിടത്തിന്റെ പിറകെ വശത്തെ ജനല്‍ കമ്പിയില്‍ കയര്‍ കൊണ്ടു കെട്ടിത്തൂക്കിയ കോണിയില്‍ കൂടി താഴെ ഇറങ്ങുകയും റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടറില്‍ ഇരുവരും രക്ഷപ്പെടുകയുമായിരുന്നുവെന്നുമാണ് വിവരം. രണ്ട് പ്രാവശ്യം പൊലീസ് പരിശോധനക്ക് എത്തിയപ്പോഴും നടത്തിപ്പുകാരനും സഹായിയും ഇങ്ങനെ രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. ഒരു വര്‍ഷത്തോളമായി ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രാത്രി കാലങ്ങളില്‍ എത്തിച്ച് ചില ഉന്നതര്‍ക്ക് കാഴ്ച്ച വെക്കുന്നതായും പറയുന്നു. മദ്യക്കടത്ത് കേസിലെ ഒരു പ്രതി ഇവിടെ എത്തുന്ന ആവശ്യക്കാര്‍ക്ക് മദ്യവും ഭക്ഷണം എത്തിച്ചു കൊടുക്കുന്നതായും സംസാരമുണ്ട്.

Related Articles
Next Story
Share it