ശോഭന നായര്‍ക്ക് വുമണ്‍ എക്‌സലന്‍സ് പുരസ്‌കാരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിനി എം. ശോഭന നായര്‍ക്ക് ഇന്ത്യന്‍ ട്രൂത്ത് 2020ല്‍ ഏര്‍പ്പെടുത്തിയ വുമണ്‍ എക്‌സലന്‍സ് പുരസ്‌കാരം. അരുമയായ വളര്‍ത്തു നായക്ക് കോവിഡ് കാലത്തെ പ്രതിസന്ധികളെ മറികടന്ന് ചികിത്സ നല്‍കിയതിനാണ് പുരസ്‌കാരം. നായയുടെ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാന്‍ ശോഭന മൂന്ന് ജില്ലകളിലൂടെ സഞ്ചരിച്ചാണ് ആസ്പത്രിയില്‍ എത്തിച്ചത്. യാത്രാ തടസ്സങ്ങള്‍ മറികടന്ന് കണ്ണൂര്‍, കോഴിക്കോട് വഴി വയനാട്ടിലെത്തിച്ചാണ് വളര്‍ത്തു നായക്ക് മികച്ച ചികിത്സ ഉറപ്പാക്കിയത്. ഇത് കാരുണ്യത്തിന്റെ മഹനീയ മാതൃകയായി ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനങ്ങളും ശോഭന […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിനി എം. ശോഭന നായര്‍ക്ക് ഇന്ത്യന്‍ ട്രൂത്ത് 2020ല്‍ ഏര്‍പ്പെടുത്തിയ വുമണ്‍ എക്‌സലന്‍സ് പുരസ്‌കാരം. അരുമയായ വളര്‍ത്തു നായക്ക് കോവിഡ് കാലത്തെ പ്രതിസന്ധികളെ മറികടന്ന് ചികിത്സ നല്‍കിയതിനാണ് പുരസ്‌കാരം. നായയുടെ കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാന്‍ ശോഭന മൂന്ന് ജില്ലകളിലൂടെ സഞ്ചരിച്ചാണ് ആസ്പത്രിയില്‍ എത്തിച്ചത്. യാത്രാ തടസ്സങ്ങള്‍ മറികടന്ന് കണ്ണൂര്‍, കോഴിക്കോട് വഴി വയനാട്ടിലെത്തിച്ചാണ് വളര്‍ത്തു നായക്ക് മികച്ച ചികിത്സ ഉറപ്പാക്കിയത്. ഇത് കാരുണ്യത്തിന്റെ മഹനീയ മാതൃകയായി ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനങ്ങളും ശോഭന നേടി. പ്രശംസാപത്രവും ശില്‍പവും ഉള്‍പ്പെടുന്ന പുരസ്‌കാരം ഫെബ്രുവരി ആദ്യവാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ സമ്മാനിക്കുമെന്ന് ഇന്ത്യന്‍ ട്രൂത്ത് ചെയര്‍മാന്‍ ഇ.എം ബാബു അറിയിച്ചു.

Related Articles
Next Story
Share it