ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍

കാഞ്ഞങ്ങാട്: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീം ചെന്നൈയില്‍ അറസ്റ്റിലായി.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നുമുള്ള കേസിലാണ് അറസ്റ്റ്. വിദേശത്ത് കഴിയുന്നതിനിടെ മടങ്ങിയ ഷിയാസ് കരീമിനെ വിമാനത്താവളത്തില്‍ വെച്ച് ചെന്നൈ കസ്റ്റംസാണ് പിടികൂടിയത്.ജിംനേഷ്യം പരിശീലകയായ യുവതിയാണ് പരാതിക്കാരി. കേസെടുത്ത പൊലീസ് ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.എറണാകുളത്ത് ജിംനേഷ്യം നടത്തുന്ന ഷിയാസ് ട്രെയിനറെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ […]

കാഞ്ഞങ്ങാട്: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീം ചെന്നൈയില്‍ അറസ്റ്റിലായി.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നുമുള്ള കേസിലാണ് അറസ്റ്റ്. വിദേശത്ത് കഴിയുന്നതിനിടെ മടങ്ങിയ ഷിയാസ് കരീമിനെ വിമാനത്താവളത്തില്‍ വെച്ച് ചെന്നൈ കസ്റ്റംസാണ് പിടികൂടിയത്.
ജിംനേഷ്യം പരിശീലകയായ യുവതിയാണ് പരാതിക്കാരി. കേസെടുത്ത പൊലീസ് ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എറണാകുളത്ത് ജിംനേഷ്യം നടത്തുന്ന ഷിയാസ് ട്രെയിനറെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി സ്ഥാപനവുമായി ബന്ധപ്പെടുന്നത്. പരിചയത്തിലായതോടെ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു. മാര്‍ച്ച് 21ന് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചെന്നും രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയിലുണ്ട്.
പരാതിക്കാരിയെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് രഹസ്യമൊഴിയും നല്‍കിയിരുന്നു.

Related Articles
Next Story
Share it