ശിവമോഗസംഘര്ഷം; രണ്ടുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി
ശിവമോഗ: കര്ണാടകശിവമോഗ നഗരത്തിലെ സര്‍ക്കിളില്‍ നിന്ന് വീര്‍ സവര്‍ക്കറുടെ ഫ്ളക്സ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ രണ്ട് പേരെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിക്ക് നേരെ പൊലീസ് വെടിവെച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിയുടെ കാലില്‍ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് വീര്‍ സവര്‍ക്കറുടെ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ഈ ബോര്‍ഡ് ചിലര്‍ നീക്കം ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും രണ്ടുപേര്‍ക്ക് കുത്തേല്‍ക്കുകയുമായിരുന്നു. ഈ കേസിലെ മുഖ്യപ്രതി ശിവമോഗയിലെ […]

ശിവമോഗ: കര്ണാടകശിവമോഗ നഗരത്തിലെ സര്‍ക്കിളില്‍ നിന്ന് വീര്‍ സവര്‍ക്കറുടെ ഫ്ളക്സ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ രണ്ട് പേരെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിക്ക് നേരെ പൊലീസ് വെടിവെച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിയുടെ കാലില്‍ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് വീര്‍ സവര്‍ക്കറുടെ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ഈ ബോര്‍ഡ് ചിലര്‍ നീക്കം ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും രണ്ടുപേര്‍ക്ക് കുത്തേല്‍ക്കുകയുമായിരുന്നു. ഈ കേസിലെ മുഖ്യപ്രതി ശിവമോഗയിലെ മര്നാമിബൈല് സ്വദേശി സബിയുള്ളക്കാണ് പൊലീസിന്റെ വെടിയേറ്റത്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രത്യേക പൊലീസ് സംഘം കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം മുഖ്യപ്രതി സബിയുള്ളയെ കണ്ടെത്തുകയായിരുന്നു. ഇയാളെ പിടികൂടാന്‍ പൊലീസ് ചെന്നപ്പോള്‍ പ്രതി അക്രമിക്കാന്‍ ശ്രമിച്ചെന്നും ഇതേ തുടര്‍ന്നാണ് കാലില്‍ വെടിവെച്ചതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സബിയുള്ളയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചികിത്സക്കായി ആസ്പത്രിയിലേക്ക് മാറ്റി. ജെസി നഗര സ്വദേശി നദീം (25), ബുധാനഗര് സ്വദേശി അബ്ദുള്‍ റഹ്മാന് (25) എന്നിവരെ അറസ്റ്റ് ചെയ്തതോടെയാണ് മുഖ്യപ്രതിയെ പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു.
പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് അഡീഷണല്‍ ഡിജിപി അലോക് കുമാര്‍ പരഞ്ഞു. കേസെടുക്കുന്നതിന് പുറമെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന കാര്യത്തില്‍ ജില്ലാ കമ്മീഷണറുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.