16 കാരിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 2 പ്രതികളെ അറസ്റ്റ് ചെയ്തു
ബംഗളൂരു: കോവിഡ് രോഗിയായ മാതാവിനെ പരിചരിക്കാനെത്തിയ 16കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ മനോജ്, സുഹൃത്തായ മറ്റൊരാള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇയാളുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ആശുപത്രി ജീവനക്കാരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ ശിവമോഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചയായി ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരുന്നത് […]

ബംഗളൂരു: കോവിഡ് രോഗിയായ മാതാവിനെ പരിചരിക്കാനെത്തിയ 16കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ മനോജ്, സുഹൃത്തായ മറ്റൊരാള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇയാളുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ആശുപത്രി ജീവനക്കാരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം.
കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ ശിവമോഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചയായി ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരുന്നത് 16കാരിയായ മകളാണ്. സ്ഥലത്ത് 144 നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണം കൊണ്ടുവരാനും ചായ വാങ്ങിക്കാനും മറ്റും പെണ്‍കുട്ടിയെ സഹായിച്ച് ആശുപത്രിയിലെ കരാര്‍ ജീവനക്കാരനായ യുവാവ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലാവുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പേര്‍ കൂടി കാറില്‍ കയറുകയും തുടര്‍ന്ന് ശിവമോഗയ്ക്ക് സമീപത്തെ അയനുരു ഭാഗത്ത് ഹൈവേയുടെ സമീപത്തുള്ള ആളൊഴിഞ്ഞ ഭാഗത്ത് കാര്‍ നിര്‍ത്തി നാല് പേരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ശേഷം രാത്രിയോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ തിരികെ എത്തിച്ചു.
ചികിത്സയിലുള്ള അമ്മയോടാണ് തനിക്കുണ്ടായ ദുരനുഭവം പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ ആശുപത്രി അധികൃതരെയും ബന്ധുക്കളെയും വിവരമറിയിക്കുകയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. മറ്റു പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Shivamogga: Gangrape of minor inside car - Two arrested, identity concealed