കോണ്‍ഗ്രസ് ഇല്ലാത്തൊരു പ്രതിപക്ഷത്തെ കുറിച്ച് ചിന്തിക്കുക അസാധ്യം; ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

മുംബൈ: ബിജെപിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഇല്ലാത്തൊരു പ്രതിപക്ഷത്തെ കുറിച്ച് ചിന്തിക്കുക അസാധ്യമാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പുതിയ പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ മമത ബാനര്‍ജി ശ്രമിക്കുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ മറുപടി. യു.പി.എയെക്കുറിച്ചുള്ള മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് റാവത്ത് പ്രതികരിച്ചത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടതെന്നും […]

മുംബൈ: ബിജെപിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ശിവസേന. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഇല്ലാത്തൊരു പ്രതിപക്ഷത്തെ കുറിച്ച് ചിന്തിക്കുക അസാധ്യമാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പുതിയ പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ മമത ബാനര്‍ജി ശ്രമിക്കുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ മറുപടി. യു.പി.എയെക്കുറിച്ചുള്ള മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് റാവത്ത് പ്രതികരിച്ചത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടതെന്നും കോണ്‍ഗ്രസ് ഇല്ലാതെ അത് സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ പ്രതിപക്ഷ മുന്നണികള്‍ ഉണ്ടാകുന്നതുകൊണ്ട് ഒരു ലാഭവും ഉണ്ടാവില്ലെന്നും മാത്രമല്ല, അതിന്റെ ഗുണം ബിജെപിക്ക് മാത്രമാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it