ബംഗാളില്‍ മമതാ ദീദിക്കൊപ്പമെന്ന് ശിവസേന; നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സേന പിന്തുണ പ്രഖ്യാപിച്ചു

മുംബൈ: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന. ബംഗാളില്‍ എല്ലാവരും മമതാ ദീദിക്ക് എതിരായതിനാല്‍ ഞങ്ങള്‍ മത്സരിക്കാതെ ദീദിക്ക് പിന്തുണ കൊടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ട്വിറ്ററില്‍ സഞ്ജയ് റാവുത്ത് ചെയ്ത പോസ്റ്റിലൂടെയായിരുന്നു ശിവസേനയുടെ പ്രഖ്യാപനം. ദീദിയാണ് ശരിയായ 'ബംഗാള്‍ പുലി'യെന്ന് സഞ്ജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു. ശിവസേന ബംഗാളില്‍ മത്സരിക്കുമോ ഇല്ലയോ എന്ന് നിരവധിയാളുകള്‍ ആകാംക്ഷയോടെ ചോദിക്കുന്നു. പാര്‍ട്ടി പ്രസിഡന്റ് ഉദ്ദവ് താക്കറെയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇതാണ് ശിവസേനയുടെ […]

മുംബൈ: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന. ബംഗാളില്‍ എല്ലാവരും മമതാ ദീദിക്ക് എതിരായതിനാല്‍ ഞങ്ങള്‍ മത്സരിക്കാതെ ദീദിക്ക് പിന്തുണ കൊടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ട്വിറ്ററില്‍ സഞ്ജയ് റാവുത്ത് ചെയ്ത പോസ്റ്റിലൂടെയായിരുന്നു ശിവസേനയുടെ പ്രഖ്യാപനം. ദീദിയാണ് ശരിയായ 'ബംഗാള്‍ പുലി'യെന്ന് സഞ്ജയ് റാവുത്ത് കൂട്ടിച്ചേര്‍ത്തു.

ശിവസേന ബംഗാളില്‍ മത്സരിക്കുമോ ഇല്ലയോ എന്ന് നിരവധിയാളുകള്‍ ആകാംക്ഷയോടെ ചോദിക്കുന്നു. പാര്‍ട്ടി പ്രസിഡന്റ് ഉദ്ദവ് താക്കറെയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇതാണ് ശിവസേനയുടെ തീരുമാനം. ഇപ്പോഴുള്ള അവസ്ഥയില്‍ ബംഗാളില്‍ മമത ഒറ്റക്കാണ് എല്ലാവരോടും പോരാടുന്നത്. എല്ലാ 'എ' മ്മുകളും- പണം(മണി), ശക്തി (മസില്‍), മാധ്യമങ്ങള്‍ (മീഡിയ) ദീദിക്കെതിരാണ്. അതിനാല്‍ പശ്ചിമ ബംഗാളില്‍ ശിവസേന മത്സരിക്കുന്നില്ല, മമതക്ക് എല്ലാവിധ പിന്തുണയും. ബംഗാളില്‍ മമത ദീദിക്ക് തകര്‍പ്പന്‍ വിജയം ആശംസിക്കുന്നു.' സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.

Related Articles
Next Story
Share it