വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് വീണ്ടും ശിവസേന; അടിയന്തിര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വിമത എം.എല്‍.എമാര്‍ക്കെതിരെ ശിവസേന വീണ്ടും സുപ്രീംകോടതിയില്‍. വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നാളെ നിയമസഭയില്‍ പ്രവേശിക്കാന്‍ വിമത എം.എല്‍.എമാരെ അനുവദിക്കരുതെന്നും ശിവസേന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായെന്ന് ശിവസേനയ്ക്ക് വേണ്ടി കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ അടിയന്തര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു. നാളത്തെ നിയമസഭാ സമ്മേളനത്തിന് തടസ്സമില്ലെന്ന് പറഞ്ഞ കോടതി കേസ് 11ന് കേള്‍ക്കാമെന്ന് അറിയിച്ചു. അതിനിടെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഇന്ന് രാവിലെ […]

മുംബൈ: മഹാരാഷ്ട്രയില്‍ വിമത എം.എല്‍.എമാര്‍ക്കെതിരെ ശിവസേന വീണ്ടും സുപ്രീംകോടതിയില്‍. വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നാളെ നിയമസഭയില്‍ പ്രവേശിക്കാന്‍ വിമത എം.എല്‍.എമാരെ അനുവദിക്കരുതെന്നും ശിവസേന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തതോടെ അയോഗ്യനായെന്ന് ശിവസേനയ്ക്ക് വേണ്ടി കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ അടിയന്തര ഇടപെടലിന് സുപ്രീംകോടതി വിസമ്മതിച്ചു. നാളത്തെ നിയമസഭാ സമ്മേളനത്തിന് തടസ്സമില്ലെന്ന് പറഞ്ഞ കോടതി കേസ് 11ന് കേള്‍ക്കാമെന്ന് അറിയിച്ചു.
അതിനിടെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഇന്ന് രാവിലെ വിമത എം.എല്‍.എമാരെ കാണാന്‍ ഗോവയിലെത്തി.

Related Articles
Next Story
Share it