ഗള്‍ഫില്‍ നിന്ന് കപ്പല്‍ സര്‍വീസ്: പ്രവാസികള്‍ വലിയ പ്രതീക്ഷയിലെന്ന് നിസാര്‍ തളങ്കര
കാസര്‍കോട്: പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് കേരള സര്‍ക്കാര്‍ നടത്തുന്ന എല്ലാ ഇടപെടലുകള്‍ക്കും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രസിഡണ്ട് നിസാര്‍ തളങ്കര പറഞ്ഞു. ഏറെ കാലമായി പ്രവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്ങ്ങളിലൊന്ന് സീസണുകളില്‍ അനിയന്ത്രിതമായി വിമാന കമ്പിനികള്‍ വര്‍ധിപ്പിക്കുന്ന ടിക്കറ്റ് നിരക്കാണ്. ഇതിന് പരിഹാരവും ബദല്‍ യാത്രാമാര്‍ഗം എന്ന രീതിയിലും മുന്നോട്ടു വന്ന കപ്പല്‍ യാത്ര എന്ന ആശയത്തോട് കേരള സര്‍ക്കാര്‍ സ്വീകരിച്ച അനുഭാവപൂര്‍ണമായ നിലപാട് അതിന്റെ പൂര്‍ത്തീകരണത്തിന് വഴിവെക്കുകയാണ്. അടുത്ത ദിവസം […]

കാസര്‍കോട്: പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് കേരള സര്‍ക്കാര്‍ നടത്തുന്ന എല്ലാ ഇടപെടലുകള്‍ക്കും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പ്രസിഡണ്ട് നിസാര്‍ തളങ്കര പറഞ്ഞു. ഏറെ കാലമായി പ്രവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്ങ്ങളിലൊന്ന് സീസണുകളില്‍ അനിയന്ത്രിതമായി വിമാന കമ്പിനികള്‍ വര്‍ധിപ്പിക്കുന്ന ടിക്കറ്റ് നിരക്കാണ്. ഇതിന് പരിഹാരവും ബദല്‍ യാത്രാമാര്‍ഗം എന്ന രീതിയിലും മുന്നോട്ടു വന്ന കപ്പല്‍ യാത്ര എന്ന ആശയത്തോട് കേരള സര്‍ക്കാര്‍ സ്വീകരിച്ച അനുഭാവപൂര്‍ണമായ നിലപാട് അതിന്റെ പൂര്‍ത്തീകരണത്തിന് വഴിവെക്കുകയാണ്. അടുത്ത ദിവസം തന്നെ കപ്പല്‍ കമ്പനിയുമായി കരാര്‍ ഒപ്പിടുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും നിസാര്‍ തളങ്കര പറഞ്ഞു.
പി.സി.സി തളങ്കര ഹോട്ടല്‍ സിറ്റി ടവറില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പി.സി.സി പ്രസിഡണ്ട് പി.എ ബഷീര്‍ കാര്‍വാര്‍ നിസാര്‍ തളങ്കരയെ ഉപഹാരം നല്‍കി ആദരിച്ചു. ടി.എ ഷാഫി മുഖ്യാതിഥിയെ പരിചയപ്പെടുത്തി. പി.എ മജീദ് സ്വാഗതവും ജനറല്‍ സെക്രട്ടറി നവാസ് പാര്‍സി നന്ദിയും പറഞ്ഞു.