ശ്രീലങ്കന്‍ പര്യടനത്തിന് പോകുന്ന യുവനിരയെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും; ക്യാപ്റ്റന്‍ സ്ഥാനത്ത് ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ഷാ എന്നിവരുടെ പേരുകള്‍ പരിഗണനയില്‍
മുംബൈ: സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി ശ്രീലങ്കയിലേക്കയക്കുന്ന യുവ നിരയെ മുന്‍ താരം രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ഷാ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മുന്‍ അണ്ടര്‍ 19 ടീമിന്റെ കോച്ചായ ദ്രാവിഡ് നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ ഡയറക്ടറാണ്. ദ്രാവിഡിനൊപ്പം എന്‍സിഎയിലെ പരിശീലക വിദഗ്ധരും ലങ്കയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്പെഷ്യലിസ്റ്റുകളെയാണ് മൂന്ന് ഏകദിനവും മൂന്ന് ട്വന്റിയും അടങ്ങുന്ന പരമ്പരയിലേക്ക് ഇന്ത്യ ഇറക്കുന്നത്. ജൂലായ് […]

മുംബൈ: സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി ശ്രീലങ്കയിലേക്കയക്കുന്ന യുവ നിരയെ മുന്‍ താരം രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ഷാ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മുന്‍ അണ്ടര്‍ 19 ടീമിന്റെ കോച്ചായ ദ്രാവിഡ് നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ ഡയറക്ടറാണ്. ദ്രാവിഡിനൊപ്പം എന്‍സിഎയിലെ പരിശീലക വിദഗ്ധരും ലങ്കയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ സ്പെഷ്യലിസ്റ്റുകളെയാണ് മൂന്ന് ഏകദിനവും മൂന്ന് ട്വന്റിയും അടങ്ങുന്ന പരമ്പരയിലേക്ക് ഇന്ത്യ ഇറക്കുന്നത്. ജൂലായ് 13നാണ് ആദ്യ ഏകദിനം. ജൂലായ് അഞ്ചിന് ടീം ലങ്കയിലെത്തും. മുന്‍ നിര ടീം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കുന്നതിനാലാണ് ഇതേ സമയത്ത് നടക്കുന്ന പരമ്പരയ്ക്കായി ഇന്ത്യ രണ്ടാം ടീമിനെ ഒരുക്കുന്നത്.
പൃഥ്വി ഷാ ക്യാപ്റ്റനും ദ്രാവിഡ് കോച്ചുമായിരിക്കെയാണ് 2018ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കിയത്.