ഷിഗെല്ല: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി ആരോഗ്യവകുപ്പ്

കാഞ്ഞങ്ങാട്: ജില്ലയില്‍ ഷിഗെല്ല രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജ്ജിതപ്പെടുത്തി ആരോഗ്യവകുപ്പ്. ചെറുവത്തൂരിലെ ഭക്ഷ്യ വിഷബാധയുടെ കാരണം ഷിഗെല്ല ബാക്ടീരിയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിത പ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് 57 പേരാണ് നിലവില്‍ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയത്, നിലവില്‍ ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ല. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയറിളക്ക രോഗ നിരീക്ഷണ സര്‍വ്വേ, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷന്‍, […]

കാഞ്ഞങ്ങാട്: ജില്ലയില്‍ ഷിഗെല്ല രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജ്ജിതപ്പെടുത്തി ആരോഗ്യവകുപ്പ്. ചെറുവത്തൂരിലെ ഭക്ഷ്യ വിഷബാധയുടെ കാരണം ഷിഗെല്ല ബാക്ടീരിയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിത പ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് 57 പേരാണ് നിലവില്‍ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയത്, നിലവില്‍ ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ല. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയറിളക്ക രോഗ നിരീക്ഷണ സര്‍വ്വേ, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷന്‍, ഭക്ഷണ നിര്‍മ്മാണ വിതരണ കേന്ദ്രങ്ങളിലെ ശുചിത്വ പരിശോധന എന്നിവ അടിയന്തര പ്രാധാന്യത്തോടെ നടത്താന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത നീലേശ്വരം നഗരസഭയിലും ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, പടന്ന, പിലിക്കോട്, തൃക്കരിപ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വയറിളക്ക നിരീക്ഷണ സര്‍വ്വേ നടക്കുന്നത്. പനി, വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നീ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ഗൃഹ സന്ദര്‍ശനം വഴി കണ്ടെതുന്നതിനും ചികിത്സ ഉറപ്പുവരുത്തുന്നതിനുമാണ് സര്‍വ്വേ വഴി ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം തന്നെ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതിനും ശുചിത്വ ബോധവല്‍ക്കരണം നടത്താനുമായ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. ജില്ലയിലെ മുഴുവന്‍ ഭക്ഷണ നിര്‍മ്മാണ വിതരണ കേന്ദ്രങ്ങളിലും രണ്ടു ദിവസങ്ങളിലായി ശുചിത്വ പരിശോധന നടത്തി കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു. വരും ദിവസങ്ങളിലും ഈ പ്രവര്‍ത്തനം തുടരുന്നതാണ്.
സംശയാസ്പദമായ ലക്ഷണങ്ങളോടെ ആസ്പത്രിയില്‍ എത്തുന്ന രോഗിയുടെ വിശദാംശങ്ങള്‍ സ്വകാര്യ- ഗവണ്‍മെന്റ് ആസ്പത്രികളില്‍ പ്രത്യകം രജിസ്റ്റര്‍ ചെയ്യാനും ആയത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അറിയിക്കാനും സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷിഗെല്ല രോഗവ്യാപനത്തെ കുറിച്ച് അനാവശ്യമായ ആശങ്കകള്‍ വച്ചുപുലര്‍ത്തേണ്ട സാഹചര്യം നിലവില്‍ ജില്ലയില്‍ ഇല്ലായെന്നും വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു

Related Articles
Next Story
Share it