ദേവനന്ദയുടെ മരണത്തിന് കാരണം ഷിഗല്ല; ആശങ്ക ഒഴിയുന്നില്ല

കാഞ്ഞങ്ങാട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരണപ്പെടുകയും നാല്‍പ്പതോളം പേര്‍ ചികിത്സയിലാവുകയും ചെയ്ത സംഭവത്തില്‍ ചന്തേര പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ ബാര്‍ ഉടമ ഗള്‍ഫിലുള്ള കാലിക്കടവിലെ പ്ലാവളപ്പില്‍ കുഞ്ഞഹമ്മദ്, കടയിലെ മാനേജര്‍ പടന്നയിലെ അഹമ്മദ് തലയില്ലത്ത്, കാഷ്യര്‍ മംഗളൂരുവിലെ മുള്ളോളി അനസ്ഗര്‍, കടയില്‍ ഷവര്‍മ്മ ഉണ്ടാക്കുന്ന ജീവനക്കാരന്‍ നേപ്പാള്‍ സ്വദേശിയായ സന്ദേശ്‌റായ് എന്നിവരെ പ്രതിചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ സന്ദേശ്‌റായ്, മുള്ളോളി അനസ്ഗര്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഐഡിയല്‍ […]

കാഞ്ഞങ്ങാട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരണപ്പെടുകയും നാല്‍പ്പതോളം പേര്‍ ചികിത്സയിലാവുകയും ചെയ്ത സംഭവത്തില്‍ ചന്തേര പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ ബാര്‍ ഉടമ ഗള്‍ഫിലുള്ള കാലിക്കടവിലെ പ്ലാവളപ്പില്‍ കുഞ്ഞഹമ്മദ്, കടയിലെ മാനേജര്‍ പടന്നയിലെ അഹമ്മദ് തലയില്ലത്ത്, കാഷ്യര്‍ മംഗളൂരുവിലെ മുള്ളോളി അനസ്ഗര്‍, കടയില്‍ ഷവര്‍മ്മ ഉണ്ടാക്കുന്ന ജീവനക്കാരന്‍ നേപ്പാള്‍ സ്വദേശിയായ സന്ദേശ്‌റായ് എന്നിവരെ പ്രതിചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ സന്ദേശ്‌റായ്, മുള്ളോളി അനസ്ഗര്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ജില്ലാ പോലിസ് മേധാവി വൈഭവ് സക്‌സേന ഷവര്‍മ്മ വില്‍പ്പന നടത്തിയ ചെറുവത്തൂരിലെ കൂള്‍ബാര്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാആസ്പത്രിയില്‍ ചികിത്സയിലുള്ള കുട്ടികളെ കാണുകയും, ജില്ലാമെഡിക്കല്‍ ഓഫീസറുമായി വിശദമായി സംസാരിക്കുകയും അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ അന്വേഷണോദ്യോഗസ്ഥനായ ചന്തേര ഇന്‍സ്‌പെക്ടര്‍ നാരായണന് നിര്‍ദേശം നല്‍കുകയും ചെയ്തു. കരിവെള്ളൂര്‍ പെരളത്തെ ദേവനന്ദ(16)യുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിട്ടുണ്ട്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്. ഷിഗല്ല എന്ന ബാക്ടീരിയയാണ് ഭക്ഷ്യവിഷബാധക്ക് കാരണമായത്. മറ്റ് കുട്ടികള്‍ക്കും വിഷബാധയേറ്റതിനാല്‍ ഷിഗല്ലയുടെ സാന്നിധ്യം ആശങ്ക സൃഷ്ടിക്കുകയാണ്. ഭക്ഷ്യവിഷബാധ സംബന്ധിച്ച് പൊലീസിന് പുറമെ എ.ഡി.എം, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വിഭാഗം തുടങ്ങിയവയും അന്വേഷണം നടത്തുന്നുണ്ട്.

Related Articles
Next Story
Share it