കണ്ണൂര്‍ ചിറ്റാരിപ്പറമ്പില്‍ 6 വയസുള്ള കുട്ടിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കണ്ണൂര്‍: കോവിഡ് മഹാമാരിക്കിടെ കേരളത്തിന് ഭീഷണിയായി ഷിഗെല്ല രോഗവും. സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ചിറ്റാരിപറമ്പിലെ ആറുവയസുള്ള കുട്ടിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും പരിസരവും പരിശോധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡിസംബറില്‍ ഒരാള്‍ക്ക് കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ വ്യക്തിക്കായിരുന്നു രോഗം. ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ […]

കണ്ണൂര്‍: കോവിഡ് മഹാമാരിക്കിടെ കേരളത്തിന് ഭീഷണിയായി ഷിഗെല്ല രോഗവും. സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ചിറ്റാരിപറമ്പിലെ ആറുവയസുള്ള കുട്ടിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും പരിസരവും പരിശോധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡിസംബറില്‍ ഒരാള്‍ക്ക് കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ വ്യക്തിക്കായിരുന്നു രോഗം. ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്.

Related Articles
Next Story
Share it