കളിക്കളത്തില്‍ നൊമ്പരമായി ഷിഫാറത്ത്

മൊഗ്രാല്‍: മൊഗ്രാല്‍ ഫുട്‌ബോളിന് ഏറെ പ്രതീക്ഷ നല്‍കി വളര്‍ന്നു വരവെ അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്നു പോയ ഷിഫാറത്ത് മൊഗ്രാല്‍ സൂപ്പര്‍ കപ്പ് വേദിയില്‍ എത്തിയത് കാണികളില്‍ ഏറെ നൊമ്പരവും വേദനയും കലര്‍ന്ന കാഴ്ചയായി. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുമ്പളയില്‍ നിന്ന് മൊഗ്രാലിലെക്കുള്ള ബൈക്ക് യാത്രക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്നു കിടപ്പിലായ ഷിഫാറത്ത് കളി കളത്ത് നിന്ന് പൂര്‍ണ്ണമായും അകന്നു നിന്നു. നിരവധി സ്ഥലങ്ങളിലെ ചികിത്സയും മരുന്നുമായി വീട്ടിനുള്ളില്‍ തളക്കപ്പെട്ട ഈ […]

മൊഗ്രാല്‍: മൊഗ്രാല്‍ ഫുട്‌ബോളിന് ഏറെ പ്രതീക്ഷ നല്‍കി വളര്‍ന്നു വരവെ അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്നു പോയ ഷിഫാറത്ത് മൊഗ്രാല്‍ സൂപ്പര്‍ കപ്പ് വേദിയില്‍ എത്തിയത് കാണികളില്‍ ഏറെ നൊമ്പരവും വേദനയും കലര്‍ന്ന കാഴ്ചയായി. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുമ്പളയില്‍ നിന്ന് മൊഗ്രാലിലെക്കുള്ള ബൈക്ക് യാത്രക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്നു കിടപ്പിലായ ഷിഫാറത്ത് കളി കളത്ത് നിന്ന് പൂര്‍ണ്ണമായും അകന്നു നിന്നു. നിരവധി സ്ഥലങ്ങളിലെ ചികിത്സയും മരുന്നുമായി വീട്ടിനുള്ളില്‍ തളക്കപ്പെട്ട ഈ യുവതാരം തന്റെ ഫുട്‌ബോള്‍ ആവേശം കാണാനെത്തുന്നവരില്‍ പങ്കുവെക്കുക പതിവായിരുന്നു. ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ മൊഗ്രാലിന് വേണ്ടി മികച്ച കളി കാഴ്ച വെച്ച് കാണികളുടെ ഹരമായിരുന്നു ഷിഫാറത്ത്. മൊഗ്രാലിന്റെ ഫുട്‌ബോള്‍ മൈതാനത്തെ ആവേശം കൊള്ളിച്ചു കൊണ്ട് ഇന്നലെ രാത്രി ആരംഭിച്ച സൂപ്പര്‍ കപ്പ് കളികാണാന്‍ പിതാവ് കുഞ്ഞാമതിന്റെ കൂടെ എത്തിയത്. കുമ്പള അക്കാദമിയില്‍ ബികോം പഠിച്ചു കൊണ്ടിരിക്കെയാണ് അപകടത്തില്‍പെടുന്നത്. കളിയില്‍ എന്ന പോലെ വിദ്യാഭ്യാസത്തിലും നല്ല നിലവാരത്തില്‍ ആയിരുന്നു. കൈകാലുകള്‍ പൂര്‍ണ്ണമായും തളര്‍ന്നു പോയ ഷിഫാറത്ത് ഫിസിയോതെറാപ്പിയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. സംഘാടകരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് വീല്‍ ചെയറില്‍ എത്തിയ ഷിഫാറത്ത് ഗ്രൗണ്ടില്‍ കളി നിയന്ത്രിച്ച റഹ്മാന് പന്ത് കൈമാറി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഈ വേളയില്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ഷിഫാറത്തിന് അഭിവാദ്യം അര്‍പ്പിച്ചു. ഷിഫാരത്തു കളിയുടെ ഓരോ നീക്കവും ആവേശത്തോടെ, ആവോളം കണ്ട് കൊണ്ട് തൃപ്തിയോടെ രാത്രി വളരെ വൈകിയാണ് മടങ്ങിയത്.

-സെഡ്. എ. മൊഗ്രാല്‍

Related Articles
Next Story
Share it