ശിഫാഹു റഹ്‌മ മെമ്പേര്‍സ് മീറ്റും മൂന്നാം വര്‍ഷ പ്രഖ്യാപനവും സംഘടിപ്പിച്ചു

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിക്കു കീഴില്‍ നടപ്പിലാക്കി വരുന്ന കാരുണ്യ ഹസ്തം ചികിത്സാ സഹായ പദ്ധതിയായ ശിഫാഹു റഹ്‌മ മൂന്നാം വര്‍ഷ പ്രഖ്യാപനവും മേബര്‍സ് മീറ്റും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. സേഫ് ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സെഡ്.എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ശിഫാഹു റഹ്‌മ കണ്‍വീനര്‍ അബ്ദുല്‍ റഹ്‌മാന്‍ കംബള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്‌പോര്‍ട്‌സ് വിഭാഗം സെക്രട്ടറി മുജീബ് മൊഗ്രാല്‍, […]

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിക്കു കീഴില്‍ നടപ്പിലാക്കി വരുന്ന കാരുണ്യ ഹസ്തം ചികിത്സാ സഹായ പദ്ധതിയായ ശിഫാഹു റഹ്‌മ മൂന്നാം വര്‍ഷ പ്രഖ്യാപനവും മേബര്‍സ് മീറ്റും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. സേഫ് ലൈന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സെഡ്.എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ശിഫാഹു റഹ്‌മ കണ്‍വീനര്‍ അബ്ദുല്‍ റഹ്‌മാന്‍ കംബള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്‌പോര്‍ട്‌സ് വിഭാഗം സെക്രട്ടറി മുജീബ് മൊഗ്രാല്‍, ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്‍ റഹ്‌മാന്‍ പൊവ്വല്‍, ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാറ് മൂല, സീനിയര്‍ വൈസ് പ്രസിഡണ്ട് അസീസ് പെര്‍മുദെ, സെക്രട്ടറി അനീസ് മാങ്ങാട്, ഹനീഫ് ചള്ളങ്കയം എന്നിവര്‍ പ്രസംഗിച്ചു.
അറഫാ ടയര്‍ എം.ഡി. റാഫി അറഫാ, സ്പീഡ് കമ്പ്യൂട്ടര്‍ എം.ഡി. അബൂബക്കര്‍ സിദ്ദീഖ് ആരിക്കാടി എന്നിവര്‍ മുഖ്യാഥിതികളായി സംബന്ധിച്ചു.
കെ.എം.സി.സി. പ്രവര്‍ത്തകര്‍ കോവിഡ് കാലത്ത് നടത്തിയ പ്രശംസനീയമായ സന്നദ്ധ സേവനത്തിന് മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ ആദരം ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ നിര്‍വഹിച്ചു. 23 പ്രവര്‍ത്തകര്‍ ആദരം സ്വീകരിച്ചു.
ശിഫാഹു റഹ്‌മ എഫ്.ബി പേജ് യു.എം. മുജീബ് മൊഗ്രാല്‍ ലോഞ്ച് ചെയ്തു. കെ.എം.സി.സി. ഓണ്‍ ലൈന്‍ മുഖേന സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്ക് സ്വര്‍ണ്ണ മെഡല്‍ അറഫാ ടയര്‍ എം.ഡി. റാഫി അറഫയും ക്യാഷ് അവാര്‍ഡ് സ്പീഡ് കമ്പ്യൂട്ടര്‍ എം.ഡി. അബൂബക്കര്‍ സിദ്ദീഖ് ആരിക്കാടിയും നിര്‍വ്വഹിച്ചു.
സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങളും അബ്ദുല്‍ റഹ്‌മാന്‍ പൊവ്വല്‍, ഹനീഫ് പടിഞ്ഞാര്‍ മൂല, അസീസ് പെര്‍മുദെ, അനീസ് മാങ്ങാട്, ഹനീഫ് ചളളങ്കയം എന്നിവര്‍ വിതരണം ചെയ്തു. അബ്ദുല്‍ റഹ്‌മാന്‍ കമ്പല ബായാര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it