ശിഫാഹു റഹ്മ ജീവകാരുണ്യ രംഗത്തെ മാതൃക- അഷ്‌റഫ് എം.എല്‍.എ

ഉപ്പള: അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കഴിഞ്ഞ അഞ്ച് വര്‍ഷമായി മുടങ്ങാതെ എല്ലാ മാസവും നടത്തിവരുന്ന ശിഫാഹു റഹ്മ ചികിത്സാ സഹായം ജീവ കാരുണ്യ രംഗത്തെ മികച്ച മാതൃകയാണെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. ഉപ്പള സി.എച്ച് സൗധത്തില്‍ വൃക്ക കാന്‍സര്‍ രോഗികള്‍ക്കുള്ള ശിഫാഹു റഹ്മ ധനസഹായ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ ആറു രോഗികള്‍ക്ക് സഹായം നല്‍കി. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. […]

ഉപ്പള: അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കഴിഞ്ഞ അഞ്ച് വര്‍ഷമായി മുടങ്ങാതെ എല്ലാ മാസവും നടത്തിവരുന്ന ശിഫാഹു റഹ്മ ചികിത്സാ സഹായം ജീവ കാരുണ്യ രംഗത്തെ മികച്ച മാതൃകയാണെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. ഉപ്പള സി.എച്ച് സൗധത്തില്‍ വൃക്ക കാന്‍സര്‍ രോഗികള്‍ക്കുള്ള ശിഫാഹു റഹ്മ ധനസഹായ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലെ ആറു രോഗികള്‍ക്ക് സഹായം നല്‍കി. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡണ്ട് എം.ബി യൂസുഫ് ഹാജി ബന്തിയോട്, മണ്ഡലം ഭാരവാഹികളായ സയ്യിദ് യു.കെ സൈഫുല്ല തങ്ങള്‍, അബ്ദുല്ല മാദേരി, അന്തുഞ്ഞി ഹാജി ചിപ്പാര്‍, യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് അസീസ് കളത്തൂര്‍, കെ.എം.സി. സി നേതാക്കളായ അസീസ് പെര്‍മുദെ, മുഹമ്മദ് കുഞ്ഞി കരക്കണ്ടം, ഇസ്ഹാഖ് പൈവളിഗെ, മജീദ് ഗുഡ്ഡഗിരി, യൂനുസ് മൊഗ്രാല്‍, ലീഗ് നേതാക്കളായ അഷ്‌റഫ് കര്‍ള, ശാഹുല്‍ ഹമീദ് ബന്തിയോട്, സെഡ് എ. മൊഗ്രാല്‍, ബി.എന്‍ മുഹമ്മദാലി, അബ്ദുല്ല കജെ, താജുദ്ദീന്‍ കടമ്പാര്‍, ഗോള്‍ഡന്‍ മൂസ, ബി.എം മുസ്തഫ സിദ്ദീഖ് ദണ്ഡഗോളി, സര്‍ഫറാസ് ബന്തിയോട്, ഖലീല്‍ മരിക്കെ, കെ.പി മുഹമ്മദ് കല്‍പ്പാറ, ഒ.കെ ഇബ്രാഹിം അടുക്ക, ഹമീദ് കക്കടം, അബ്ദുല്ല ഗുഡ്ഡഗിരി, മുബാറക് ഗുഡ്ഡഗിരി, സുബൈര്‍ മാസ്റ്റര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it