മൂന്ന് വര്‍ഷത്തില്‍ നൂറിലധികം പേര്‍ക്ക് സഹായ ധനം നല്‍കി ശിഫാഹു റഹ്‌മ

കുമ്പള: അബൂദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം ചികിത്സാ സഹായ പദ്ധതി മൂന്ന് വര്‍ഷം പിന്നിട്ടു. ഈ കാലയളവില്‍ നൂറിലധികം പേര്‍ക്കായി പത്ത് ലക്ഷത്തില്‍ അധികം തുക കൈമാറി. പ്രതിമാസ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് 10000 രൂപാ വീതമാണ് ഒറ്റ തവണയായി നല്‍കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേലാണ് പ്രതിമാസം ചികിത്സാ സഹായ ധനം നല്‍കി വരുന്നത്. കാന്‍സര്‍, […]

കുമ്പള: അബൂദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം ചികിത്സാ സഹായ പദ്ധതി മൂന്ന് വര്‍ഷം പിന്നിട്ടു. ഈ കാലയളവില്‍ നൂറിലധികം പേര്‍ക്കായി പത്ത് ലക്ഷത്തില്‍ അധികം തുക കൈമാറി. പ്രതിമാസ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് 10000 രൂപാ വീതമാണ് ഒറ്റ തവണയായി നല്‍കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേലാണ് പ്രതിമാസം ചികിത്സാ സഹായ ധനം നല്‍കി വരുന്നത്. കാന്‍സര്‍, കിഡ്‌നി സംബന്ധമായ രോഗം മൂലം പ്രയാസപ്പെടുന്ന മണ്ഡലത്തില്‍പ്പെട്ട നിര്‍ധരരായ കുടുംബത്തില്‍ പെട്ടവര്‍ക്കാണ് ശിഫാഹു റഹ്‌മ പദ്ധതിയിലൂടെ ആനൂകൂല്യം ലഭിക്കുക. പ്രസ്തുത തുക ബന്ധപ്പെട്ട പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറും. തുടര്‍ന്ന് തുക വാര്‍ഡ് കമ്മിറ്റികള്‍ രോഗികള്‍ക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും. രോഗികളെ സംബന്ധിച്ചുള്ള വ്യക്തിപരമായ വിവരങ്ങളോ ചിത്രങ്ങളോ പൊതുജന സമക്ഷത്തില്‍ വെളിപ്പെടുത്താറില്ല എന്നതാണ് ശിഫാഹു രഹ്‌മ പദ്ധതിയുടെ പ്രത്യേകത.
2021 വര്‍ഷത്തിലെ അവസാന ചികിത്സാ സഹായ ദാന ചടങ്ങ് കുമ്പള ബാഫഖി തങ്ങള്‍ സൗധത്തില്‍ വെച്ച് നടന്നു.കുമ്പള പഞ്ചായത്ത് പരിധിയില്‍ നിന്ന് സഹോദര സമുദായത്തില്‍ പെട്ട ഒരു കാന്‍സര്‍ രോഗി അടക്കം നാലു പേര്‍ക്കും പൈവളികെ രണ്ടും മംഗല്‍പാടി വോര്‍ക്കാടി പഞ്ചായത്തിലെ ഓരോ രോഗിക്കുമാണ് ഡിസംബര്‍ മാസത്തിലെ സഹായം നല്‍കിയത്.
ചടങ്ങില്‍ കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. സകീര്‍ അഹമദ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. എ കെ ആരിഫ്, സെഡ് എ. മൊഗ്രാല്‍, യൂസഫ് ഉളുവാര്‍, എംപി. ഖാലിദ്, കെവി യൂസഫ് അബൂബക്കര്‍ ഹാജി പൈവളികെ, ഉമ്മര്‍ അപ്പോളോ, ബിഎ റഹ്‌മാന്‍ ആരിക്കാടി, ആദം ബള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സക്കീര്‍ കമ്പാര്‍ സ്വാഗതവും ഹുസൈന്‍ ഖാദര്‍ ആരിക്കാടി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it