ശിഫാഹു റഹ്മ മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനം -എ.കെ.എം അഷ്‌റഫ് എം.എല്‍.എ

ഉപ്പള: സ്‌നേഹവും സാന്ത്വനവും പകര്‍ന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന ശിഫാഹു റഹ്മ ചികിത്സാ സഹായം മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനമാണെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയുടെ പ്രതിമാസ ചികിത്സാ സഹായം വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രസിഡണ്ട് സെഡ്.എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ആറ് പഞ്ചായത്തുകളിലെ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്കുള്ള തുക മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഇബ്രാഹിം ജാറ ബായാര്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെക്ക് […]

ഉപ്പള: സ്‌നേഹവും സാന്ത്വനവും പകര്‍ന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന ശിഫാഹു റഹ്മ ചികിത്സാ സഹായം മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനമാണെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ പറഞ്ഞു. അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയുടെ പ്രതിമാസ ചികിത്സാ സഹായം വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രസിഡണ്ട് സെഡ്.എ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ആറ് പഞ്ചായത്തുകളിലെ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്കുള്ള തുക മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഇബ്രാഹിം ജാറ ബായാര്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെക്ക് കൈമാറി. മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ. ആരിഫ് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ ടി.എ. മൂസ, എം.ബി യൂസുഫ്, ഹാരിസ് ചൂരി, മണ്ഡലം ഭാരവാഹികളായ അബ്ദുല്ല മദേരി, അന്തുഞ്ഞി ഹാജി ചിപ്പാര്‍, ഖാലിദ് ദുര്‍ഗിപ്പള്ള, പി.എച്ച് അബ്ദുല്‍ ഹമീദ് മച്ചംപാടി, അഷ്‌റഫ് കര്‍ള, സെഡ്.എ കയ്യാര്‍, ഇര്‍ഷാദ് മൊഗ്രാല്‍, സവാദ് അംഗടിമുഗര്‍ പ്രസംഗിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഷാഹുല്‍ ഹമീദ് ബന്തിയോട്, സാലി ഹാജി കളായി, അബ്ദുല്ല കണ്ടത്തില്‍, എ.കെ. ഷെരീഫ് പെര്‍ള, ഇ.കെ. മുഹമ്മദ് കുഞ്ഞി, ബി.എ. അബ്ദുല്‍ മജീദ്, അസീസ് കളായി, അഷ്‌റഫ് അമേക്കള സഹായധനം ഏറ്റുവാങ്ങി.

Related Articles
Next Story
Share it